---
title: "കെഎസ്‌ആര്‍ടിസി ബസും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച്‌ അപകടം: 100 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു"
english_title: "KSRTC bus collides with tourist bus"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46147/ksrtc-bus-collides-with-tourist-bus"
published_at: "2022-05-30T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6294f3f8c4187_n391038720165392891086221c1f99b522836d01c1d6d1cc76e82a84cd91953dfe51b294c515957d74dc531.jpg"
keywords: []
---

# കെഎസ്‌ആര്‍ടിസി ബസും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച്‌ അപകടം: 100 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു

> **Lead Summary:** **കൊല്ലം** : കൊല്ലത്ത് കെഎസ്‌ആര്‍ടിസി ബസും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച്‌ അപകടം. 100 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു.കൊല്ലം മടത്തറ കുളത്തുപുഴ മേലെ മുക്കിലാണ് സംഭവം.

## Article Content

**കൊല്ലം** : കൊല്ലത്ത് കെഎസ്‌ആര്‍ടിസി ബസും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച്‌ അപകടം. 100 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു.കൊല്ലം മടത്തറ കുളത്തുപുഴ മേലെ മുക്കിലാണ് സംഭവം.

പാറശാലയില്‍ നിന്ന് തെന്മലയിവേക്ക് പോയ ടൂറിസ്റ്റ് ബസും മടത്തറയില്‍ നിന്ന് കുളത്തുപുഴയിലേക്ക് പോയ കെഎസ്‌ആര്‍ടിസി വേണാട് ബസുമാണ് കൂട്ടിയിടിച്ച്‌ അപകടത്തില്‍ പെട്ടത്. രണ്ട് ബസ്സുകളും അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

ടൂറിസ്റ്റ് ബസ് ഡ്രൈവറെ, വാഹനം വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റവരില്‍ 41 പേരെ മെഡിക്കല്‍ കോളേജിലും 80 പേരെ കടയ്‌ക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 15 പേരെ അഡ്മിറ്റ് ചെയ്തു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരു കുഞ്ഞിനെ ഐസിയുവിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46147/ksrtc-bus-collides-with-tourist-bus)