ചൊക്ലിയെ ടൗണിലെ തെരുവു വിളക്കുകൾ മിഴി തുറന്നു

ചൊക്ലിയെ ടൗണിലെ തെരുവു വിളക്കുകൾ മിഴി തുറന്നു
Oct 11, 2021 06:35 PM | By Vinod

ചൊക്ലി: ചൊക്ലി ടൗണിലെ തെരുവു വിളക്കുകൾ പ്രകാശിച്ചു. ഇനി രാത്രി കാലങ്ങളിൽ ചൊക്ലി ടൗൺ കൂടുതൽ സജീവമാവും.


തലശ്ശേരി എം.എൽ.എ.അഡ്വ.എ.എൻ.ഷംസീറിൻ്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുമുള്ള പന്ത്രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് ചൊക്ലിയെ സമ്പൂർണ്ണ തെരുവ് വിളക്ക് ടൗണാക്കി മാറ്റിയത്. കവിയൂർ റോഡ്, പെരിങ്ങത്തൂർ ഭാഗം എന്നിവിടങ്ങളിലേക്കായി ഇരുപത് ലൈറ്റുകളാണ് സ്ഥാപിച്ചത്. ചൊക്ലി ബസ് കാത്തിരിപ്പു കേന്ദ്രത്തിനടുത്ത് നടന്ന ചടങ്ങിൽ വച്ച് അഡ്വ.എ.എൻ.ഷംസീർ തെരുവു വിളക്കുകളുടെ ഉദ്ഘാടനവും സ്വിച്ചോൺ കർമ്മവും നിർവ്വഹിച്ചു. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.രമ്യ അധ്യക്ഷത വഹിച്ചു.

എം.ഒ.ചന്ദ്രൻ, പി.കെ.മോഹനൻ മാസ്റ്റർ, എൻ.എസ്.ഫൗസി, കെ.കെ.നിഖിൽ, ഡോ.എ.പി.ശ്രീധരൻ, വി.കെ.രാകേഷ്, എ. ഉഷ, നവാസ് പരത്തീൻ്റവിട, പി.പി.രാമകൃഷ്ണൻ, കെ.പി.ഷിനോജ്, എൻ.പി.സജിത എന്നിവർ സംബന്ധിച്ചു.

The street lights in Chokli town were activated

Next TV

Related Stories
Top Stories