---
title: "വടകരയിൽ വാഹനാപകടം; പേരാവൂർ സ്വദേശികളായ നാല് പേർക്ക് പരിക്ക്"
english_title: "Four persons from Peravoor were injured in a road accident in Vadakara"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46179/four-persons-from-peravoor-were-injured-in-a-road-accident-in-vadakara"
published_at: "2022-05-31T08:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62958369771ce_InShot_20220531_082403428.jpg"
keywords: []
---

# വടകരയിൽ വാഹനാപകടം; പേരാവൂർ സ്വദേശികളായ നാല് പേർക്ക് പരിക്ക്

> **Lead Summary:**  **പേരാവൂർ**: കണ്ണൂർ - കോഴിക്കോട്‌ ദേശീയപാതയിൽ മടപ്പള്ളി കോളേജിനു സമീപം ലോറിയും കാറും കൂട്ടിയിടിച്ച് പേരാവൂർ സ്വദേശികളായ നാലുപേർക്ക് പരിക്ക്.

## Article Content

 **പേരാവൂർ**: കണ്ണൂർ - കോഴിക്കോട്‌ ദേശീയപാതയിൽ മടപ്പള്ളി കോളേജിനു സമീപം ലോറിയും കാറും കൂട്ടിയിടിച്ച് പേരാവൂർ സ്വദേശികളായ നാലുപേർക്ക് പരിക്ക്.

  നിടുംപൊയിൽ കുറ്റിയടുപ്പ് രാജൻ (50), മക്കളായ ശ്രീജിന (24), ശ്രീനിദ് (9), ശ്രീജിനയുടെ സുഹൃത്ത് ദിയ (24) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യാശുപത്രിയിലും ജില്ലാ ആശുപത്രിയിലും എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ രാജൻ, ശ്രീജിന, ശ്രീനിദ് എന്നിവരെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ദിയ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ വൈകീട്ട് മൂന്നുമണിയോടെയാണ് അപകടം. കോഴിക്കോട്ടുനിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും കോഴിക്കോടു ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. കോഴിക്കോട് ദേവഗിരി കോളേജിൽ പഠിക്കുന്ന മകൾ ശ്രീജിനയെയും സുഹൃത്ത് ദിയയെയും കൂട്ടി വീട്ടിലേക്കു മടങ്ങവേയാണ് അപകടം. കാറിനുള്ളിൽ അകപ്പെട്ടവരെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് കാറിന്റെ മുൻഭാഗം പൊട്ടിച്ചാണ് പുറത്തെടുത്തത്. അപകടത്തെത്തുടർന്ന് മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46179/four-persons-from-peravoor-were-injured-in-a-road-accident-in-vadakara)