---
title: "കൂത്തുപറമ്പ് സ്പെഷ്യൽ സബ്ബ് ജയിൽ യാഥാർത്ഥ്യമായി: ജൂൺ 7 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും"
english_title: "Koothuparamba Special sub Jail becomes a reality: Chief Minister Pinarayi Vijayan will inaugurate it on June 7"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46192/koothuparamba-special-sub-jail-becomes-a-reality-chief-minister-pinarayi-vijayan-will-inaugurate-it-on-june-7"
published_at: "2022-05-31T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629591ea77581_Picsart_22-05-31_09-25-34-739.png"
keywords: []
---

# കൂത്തുപറമ്പ് സ്പെഷ്യൽ സബ്ബ് ജയിൽ യാഥാർത്ഥ്യമായി: ജൂൺ 7 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

> **Lead Summary:**  2020 ഫെബ്രവരി 8 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കൂത്തുപറമ്പ് സബ്ബ് സ്പെഷ്യൽ സബ്ബ്ജയിലിന് തറക്കല്ലിട്ടത്. രണ്ട് വർഷം കൊണ്ടാണ് നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യുന്നത്. 3 കോടി 30 ലക്ഷം രൂപ ചിലവിലാണ് ആധുനിക സൗകര്യങ്ങളോടെയുള്ള സബ്ബ് ജയിൽ നിർമ്മിച്ചത്. അതോടൊപ്പം കൂറ്റൻ മതിലും നിർമ്മിച്ചിട്ടുണ്ട്.

## Article Content

 2020 ഫെബ്രവരി 8 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കൂത്തുപറമ്പ് സബ്ബ് സ്പെഷ്യൽ സബ്ബ്ജയിലിന് തറക്കല്ലിട്ടത്. രണ്ട് വർഷം കൊണ്ടാണ് നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യുന്നത്. 3 കോടി 30 ലക്ഷം രൂപ ചിലവിലാണ് ആധുനിക സൗകര്യങ്ങളോടെയുള്ള സബ്ബ് ജയിൽ നിർമ്മിച്ചത്. അതോടൊപ്പം കൂറ്റൻ മതിലും നിർമ്മിച്ചിട്ടുണ്ട്.

ബ്രിട്ടീഷുകാരുടെ കാലത്ത് ഉണ്ടായിരുന്ന സബ് ജയിൽ കെട്ടിടം പൊളിച്ച് മാറ്റിയാണ് പുതിയ സബ്ജയിൽ നിർമ്മിച്ചത്. പഴയ പോലീസ് സ്റ്റേഷൻ കെട്ടിടവും ,സർക്കിൾ ഇൻസ്പെക്ടർ ഓഫീസ് കെട്ടിടവും സബ്ബ് ജയിലിന് വേണ്ടി ഉപയോഗപ്പെടുത്തിയിരുന്നു. ജൂൺ 7 ന് മുഖ്യമന്ത്രി പിണറായി വിജയൻ സബ്ബ് ജയിലിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. കൂത്തുപറമ്പ്, മട്ടന്നൂർ മജിസ്ട്രറ്റ് കോടതികളിൽ നിന്നുളള റിമാന്റ് തടവുകാരെയാണ് കൂത്തുപറമ്പ് സബ്ബ് ജയിലിൽ പ്രധാനമായും പാർപ്പിക്കുക. ഇതോടെ മറ്റ് ജയിലുകളിലെ തടവുകാരുടെ ബാഹുല്യത്തിന് ഒരു പരിധി വരെ പരിഹാരമാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46192/koothuparamba-special-sub-jail-becomes-a-reality-chief-minister-pinarayi-vijayan-will-inaugurate-it-on-june-7)