---
title: "ബാലികക്ക് ശസ്ത്രക്രിയ വൈകിപ്പിച്ച സംഭവം:  മൂന്ന് ഡോക്ടർമാർ കുറ്റക്കാരെന്ന് റിപ്പോർട്ട് "
english_title: "Delay in surgery for girl"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46239/delay-in-surgery-for-girl"
published_at: "2022-05-31T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6295c666de3ae_n39117106416539825398177a1f2575713aa1a06fe6c8bc2d672eb1fc5b1f16dd0193e0bc004e9f6aba36f9.jpg"
keywords: []
---

# ബാലികക്ക് ശസ്ത്രക്രിയ വൈകിപ്പിച്ച സംഭവം:  മൂന്ന് ഡോക്ടർമാർ കുറ്റക്കാരെന്ന് റിപ്പോർട്ട് 

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം**: ഇ​ത​ര​സം​സ്ഥാ​ന ബാ​ലി​ക​ക്ക് ശ​സ്ത്ര​ക്രി​യ വൈ​കി​പ്പി​ച്ച്‌ ഒ​രു​ദി​വ​സ​ത്തി​ലേ​റെ പ​ട്ടി​ണി​ക്കി​ട്ട സം​ഭ​വ​ത്തി​ല്‍ മൂ​ന്നു ഡോ​ക്ട​ര്‍​മാ​ര്‍ കു​റ്റ​ക്കാ​രാ​ണെ​ന്ന് റി​പ്പോ​ര്‍​ട്ട്.

## Article Content

**തി​രു​വ​ന​ന്ത​പു​രം**: ഇ​ത​ര​സം​സ്ഥാ​ന ബാ​ലി​ക​ക്ക് ശ​സ്ത്ര​ക്രി​യ വൈ​കി​പ്പി​ച്ച്‌ ഒ​രു​ദി​വ​സ​ത്തി​ലേ​റെ പ​ട്ടി​ണി​ക്കി​ട്ട സം​ഭ​വ​ത്തി​ല്‍ മൂ​ന്നു ഡോ​ക്ട​ര്‍​മാ​ര്‍ കു​റ്റ​ക്കാ​രാ​ണെ​ന്ന് റി​പ്പോ​ര്‍​ട്ട്.

വാ​തി​ല്‍ പാ​ളി​ക്കി​ട​യി​ല്‍ കു​ടു​ങ്ങി കൈ​വി​ര​ലി​ല്‍ സാ​ര​മാ​യി പ​രി​ക്കേ​റ്റ സം​ഗീ​ത​ക്ക് (മൂ​ന്ന്) ശ​സ്ത്ര​ക്രി​യ വൈ​കി​പ്പി​ച്ച്‌ ഒ​രു​ദി​വ​സ​ത്തി​ലേ​റെ പ​ട്ടി​ണി​ക്കി​ട്ട സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ കു​റ്റ​ക്കാ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക​ണ്ടെ​ത്ത​ല്‍. സം​ഭ​വ​ദി​വ​സം ഓ​ര്‍​ത്തോ, അ​ന​സ്തേ​ഷ്യ, പ്ലാ​സ്റ്റി​ക് സ​ര്‍​ജ​റി വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ​ക്ട​ര്‍​മാ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ വീ​ഴ്ച​യും ജാ​ഗ്ര​ത​ക്കു​റ​വും സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്. റി​പ്പോ​ര്‍​ട്ടി​ന്മേ​ല്‍ ചൊ​വ്വാ​ഴ്ച ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. സം​ഭ​വ​ത്തി​ല്‍ കു​ട്ടി​യു​ടെ ര​ക്ഷാ​ക​ര്‍​ത്താ​ക്ക​ള്‍ മു​ഖ്യ​മ​ന്ത്രി, ബാ​ലാ​വ​കാ​ശ ക​മീ​ഷ​ന്‍, മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍, ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി, സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍ എ​ന്നി​വ​ര്‍​ക്ക് തി​ങ്ക​ളാ​ഴ്ച പ​രാ​തി ന​ല്‍​കി.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍ കേ​സെ​ടു​ത്തു. ഇ​തി​നു​പു​റ​മെ കൗ​ണ്‍​സി​ല​ര്‍ ക​ര​മ​ന അ​ജി​ത്തും തി​ങ്ക​ളാ​ഴ്ച മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി. ക​ര​മ​ന ത​ളി​യ​ല്‍ സ​ത്യ​ന്‍ ന​ഗ​റി​ല്‍ വാ​ട​ക​താ​മ​സ​ക്കാ​രാ​യ ഒ​ഡി​ഷ ദ​സ്പൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ മ​ഹേ​ന്ദ്ര-​ദീ​പ്തി​മ​യി സാ​ഹു ദ​മ്ബ​തി​ക​ളു​ടെ മ​ക​ളാ​യ സം​ഗീ​ത​ക്ക് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക്​ 12.45ഓ​ടെ വി​ര​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. വാ​തി​ലി​ല്‍ കു​ടു​ങ്ങി​യ കൈ​വി​ര​ലി​ന്‍റെ അ​ഗ്ര​ത്തി​ല്‍ സാ​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും അ​വി​ടെ​നി​ന്ന്​ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്കാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഉ​ച്ച​ക്ക് ര​ണ്ടോ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ച കു​ട്ടി​ക്ക് ഡ്യൂ​ട്ടി ഡോ​ക്ട​ര്‍ ശ​സ്ത്ര​ക്രി​യ ചെ​യ്യ​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ചു. ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ശ​സ്ത്ര​ക്രി​യ​ക്ക് മു​ന്നോ​ടി​യാ​യി കു​ട്ടി​ക്ക് ജ​ല​പാ​നം ഉ​ള്‍​പ്പെ​ടെ ആ​ഹാ​രം ന​ല്‍​കാ​ന്‍ പ​റ്റാ​താ​യി.

ഓ​പ​റേ​ഷ​നും ന​ട​ന്നി​ല്ല. ഒ​ടു​വി​ല്‍ ശ​നി​യാ​ഴ്ച വൈ​കീ​ട്ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​യ കൗ​ണ്‍​സി​ല​ര്‍ ക​ര​മ​ന അ​ജി​ത് ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് രാ​ത്രി 9.30ഓ​ടെ ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യ​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ 33 മ​ണി​ക്കൂ​റോ​ളം സ​ര്‍​ജ​റി വൈ​കി​പ്പി​ക്കു​ക​യും ഈ ​സ​മ​യ​മ​ത്ര​യും കു​ട്ടി​ക്ക് ജ​ല​പാ​നം​പോ​ലും ത​ട​യു​ക​യും ചെ​യ്ത സം​ഭ​വം വി​വാ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മെ​ഡി. കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​എ. നി​സാ​മു​ദ്ദീ​ന്‍ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ശ​സ്ത്ര​ക്രി​യ​ക്കു​ശേ​ഷം തി​ങ്ക​ളാ​ഴ്ച ഡി​സ്​​ചാ​ര്‍​ജ് ചെ​യ്യു​മെ​ന്ന് സൂ​ച​ന​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും കു​ട്ടി​യെ നാ​ലു​ദി​വ​സം​കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ല്‍ പാ​ര്‍​പ്പി​ക്കാ​ന്‍ മെ​ഡി.​കോ​ള​ജ് അ​ധി​കൃ​ത​ര്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​തു​പ്ര​കാ​രം കു​ട്ടി​യെ വാ​ര്‍​ഡ് 23ല്‍ ​പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ല്‍, സം​ഭ​വ​ദി​വ​സം അ​പ​ക​ട​ത്തി​ല്‍​പെ​ട്ട് കാ​ല്‍ മു​റി​ഞ്ഞു​മാ​റി​യ നി​ല​യി​ല്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച യു​വാ​വി​ന് അ​ടി​യ​ന്ത​ര സ​ങ്കീ​ര്‍​ണ ശ​സ്ത്ര​ക്രി​യ ന​ട​ത്തേ​ണ്ടി വ​ന്ന​തി​നാ​ലാ​ണ് ബാ​ലി​ക​യു​ടെ ശ​സ്ത്ര​ക്രി​യ നീ​ണ്ടു​പോ​യ​തെ​ന്നാ​ണ് ഡ്യൂ​ട്ടി ഡോ​ക്ട​ര്‍​മാ​രു​ടെ വാ​ദം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46239/delay-in-surgery-for-girl)