---
title: "കണ്ണവം സർവീസ് സഹകരണ ബേങ്കിൻ്റെ ഇടുമ്പ ശാഖ ഉദ്ഘാടനം ചെയ്തു: കെ.കെ.ശൈലജ ഉദ്ഘാടനം നിർവഹിച്ചു "
english_title: "Kannavam Service Co-operative Bank"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46262/kannavam-service-co-operative-bank"
published_at: "2022-05-31T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6295e4eea3d36_Picsart_22-05-31_15-19-49-533.jpg"
keywords: []
---

# കണ്ണവം സർവീസ് സഹകരണ ബേങ്കിൻ്റെ ഇടുമ്പ ശാഖ ഉദ്ഘാടനം ചെയ്തു: കെ.കെ.ശൈലജ ഉദ്ഘാടനം നിർവഹിച്ചു 

> **Lead Summary:** കണ്ണവം സർവീസ് സഹകരണ ബേങ്കിൻ്റെ ഇടുമ്പ ശാഖ ഉദ്ഘാടനം ചെയ്തു. കെ.കെ.ശൈലജ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസി.വി.ബാലൻ അദ്ധ്യക്ഷനായി.

## Article Content

കണ്ണവം സർവീസ് സഹകരണ ബേങ്കിൻ്റെ ഇടുമ്പ ശാഖ ഉദ്ഘാടനം ചെയ്തു. കെ.കെ.ശൈലജ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസി.വി.ബാലൻ അദ്ധ്യക്ഷനായി.

കമ്പ്യൂട്ടർ സ്വിച്ച് ഓൺ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസി.ആർ.ഷീലയും ആദ്യ നിക്ഷേപം സ്വീകരിക്കൽ അസി. പ്ലാനിംഗ് രജിസ്ട്രാർ എം.കെ.സൈബുന്നീസയും വായ്പാ വിതരണം കൂത്തുപറമ്പ് അസി. രജിസ്ട്രാർ ജനറൽ മധു കനോത്തും നിർവഹിച്ചു. യു.പി.ശോഭ, ടി.ഷീബ, കെ.സി.അജിത്ത് കുമാർ, ടി.പവിത്രൻ, പി.വി.ജയപ്രകാശൻ,മനോജ് ഇടുമ്പ, പി.ജനാർദ്ദനൻ, കെ.ചന്ദ്രൻ ,കോട്ടായി ജനാർദ്ദനൻഎന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46262/kannavam-service-co-operative-bank)