---
title: "പെരിങ്ങളം മാക്കാണ്ടി പീടികയിൽ ഓട്ടോ തീ വെച്ചു നശിപ്പിച്ചു"
english_title: "The auto was destroyed by fire"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46265/the-auto-was-destroyed-by-fire"
published_at: "2022-05-31T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6295e69ad80ad_Picsart_22-05-31_15-26-13-904.jpg"
keywords: []
---

# പെരിങ്ങളം മാക്കാണ്ടി പീടികയിൽ ഓട്ടോ തീ വെച്ചു നശിപ്പിച്ചു

> **Lead Summary:** **തലശേരി: **പാനൂരിനടുത്ത പെരിങ്ങളം മാക്കാണ്ടി പീടികയിൽ ഓട്ടോ തീ വെച്ചു നശിപ്പിച്ചു. കക്കുഴി പറമ്പത്ത് സൗരവ് ഓടിക്കുന്ന ഓട്ടോറിക്ഷയാണ് കത്തിച്ചത്. ഇന്നലെ അർദ്ധ രാത്രിയിലാണ് സംഭവം.

## Article Content

**തലശേരി: **പാനൂരിനടുത്ത പെരിങ്ങളം മാക്കാണ്ടി പീടികയിൽ ഓട്ടോ തീ വെച്ചു നശിപ്പിച്ചു. കക്കുഴി പറമ്പത്ത് സൗരവ് ഓടിക്കുന്ന ഓട്ടോറിക്ഷയാണ് കത്തിച്ചത്. ഇന്നലെ അർദ്ധ രാത്രിയിലാണ് സംഭവം.

ബൈക്കിലെത്തിയ സംഘമാണ് തീ വെച്ചതെന്ന് സംശയിക്കുന്ന തെളിവുകൾ സിസി ടിവി ദൃശ്യങ്ങളിൽ നിന്നും പോലീസിന് ലഭിച്ചതായി അറിയുന്നു.

പോലീസ് സ്ഥലത്തെത്തി അന്വഷണം ആരംഭിച്ചു.പാനൂർ നഗരസഭ കൗൺസിലർമാരായ പി.കെ.പ്രവീൺ, സി.എച്ച്.സ്വാമി ദാസൻ ,എൽ.ജെ.ഡി.പാനൂർ നഗരസഭ വൈസ് പ്രസിഡൻ്റ് എസ്.കുഞ്ഞിരാമൻതുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46265/the-auto-was-destroyed-by-fire)