---
title: "തൃക്കാക്കരയിലെ ഫലം ഭാവി കേരളത്തിന് ദിശാസൂചിയാവും:  പി.കെ.കൃഷ്ണദാസ് "
english_title: "The result in Thrikkakara will be a beacon for future Kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46268/the-result-in-thrikkakara-will-be-a-beacon-for-future-kerala"
published_at: "2022-05-31T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6295e910bb68c_Picsart_22-05-31_15-37-22-020.jpg"
keywords: []
---

# തൃക്കാക്കരയിലെ ഫലം ഭാവി കേരളത്തിന് ദിശാസൂചിയാവും:  പി.കെ.കൃഷ്ണദാസ് 

> **Lead Summary:** തൃക്കാക്കരയിൽ എൻ.ഡി.എ അട്ടിമറി വിജയം നേടുമെന്നും, പുതിയ രാഷ്ട്രീയം രൂപപ്പെടുകയാണ് എന്നും ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

## Article Content

തൃക്കാക്കരയിൽ എൻ.ഡി.എ അട്ടിമറി വിജയം നേടുമെന്നും, പുതിയ രാഷ്ട്രീയം രൂപപ്പെടുകയാണ് എന്നും ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

തൃക്കാക്കരയിലെ ഫലം ഭാവി കേരളത്തിന് ദിശാസൂചിയാവും ഫലം മത ഭീകരതക്ക് എതിരെയുള്ള സന്ദേശമാകും. തൃക്കാക്കരയിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ഉള്ള ഓരോ വോട്ടും അരിയും മലരും കുന്തിരിക്കവും വേഗം വാങ്ങിക്കണമെന്ന സന്ദേശമാവും നൽകുക.

പോപ്പുലർ ഫ്രണ്ടിനെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഭയമാണ്. ഭരണപ്രതിപക്ഷങ്ങൾ ഇത്ര ഐക്യമുള്ള മറ്റൊരു സംസ്ഥാനമില്ല. തൃക്കാക്കരയിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും അശ്ലീലമാണ് പ്രധാന വിഷയം. കഴിഞ്ഞ ദിവസം പോലീസ് അസോസിയേഷൻ ജില്ല സമ്മേളനത്തിൽ മന്ത്രി എം.വി.ഗോവിന്ദൻ നടത്തിയ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനമാണ്. ഭരണ ഘടന ലംഘനമാണ്. പ്രസംഗത്തിൽ പ്രധാനമന്ത്രിയെ മന്ത്രി അവഹേളിച്ചു. കേന്ദ്ര വിരുദ്ധ പ്രചാരണത്തിന്റെ വേദിയാക്കി പോലീസ് അസോസിയേഷൻ സമ്മേളനം.

കേരളത്തിൽ മതപരമായ ചേരിതിരിവ് ഉണ്ടാക്കാൻ എൽ.ഡി.എഫും യു.ഡി.എഫും മൽസരിക്കുകയാണ്. എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും യോജിപ്പിക്കുന്ന ഇടനിലക്കാരാണ് പോപ്പുലർ ഫ്രണ്ട് എന്നും പി.കെ.കൃഷ്ണദാസ് പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46268/the-result-in-thrikkakara-will-be-a-beacon-for-future-kerala)