---
title: "ആറളം ഫാം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ: യാത്രയയപ്പ് സമ്മേളനം"
english_title: "Government Higher Secondary School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46273/government-higher-secondary-school"
published_at: "2022-05-31T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6295eb3f357e0_Picsart_22-05-31_15-46-44-411.jpg"
keywords: []
---

# ആറളം ഫാം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ: യാത്രയയപ്പ് സമ്മേളനം

> **Lead Summary:**  സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പാൾ ടി.ശക്തീധരനും സ്ഥലം മാറിപ്പോകുന്ന ഹെഡ് മിസ്ട്രസ് എൻ. സുലോചനയ്ക്കും ആണ് സഹപ്രവർത്തകരും പി.ടി.എ യും യാത്രയയപ്പ് നൽകിയത്.

## Article Content

 സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പാൾ ടി.ശക്തീധരനും സ്ഥലം മാറിപ്പോകുന്ന ഹെഡ് മിസ്ട്രസ് എൻ. സുലോചനയ്ക്കും ആണ് സഹപ്രവർത്തകരും പി.ടി.എ യും യാത്രയയപ്പ് നൽകിയത്.

ആറളം ഫാം ഹയർ സെക്കണ്ടറി സ്ക്കൂളിന്റെ ആദ്യത്തെ പ്രിൻസിപ്പാളാണ് ശക്തീധരൻ 3 വർഷത്തെ സേവനത്തിന് ശേഷമാണ് ഹെഡ് മിസ്ട്രസ് എൻ സുലോചന പാല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലേക്ക് സ്ഥലം മാറി പോകുന്നത്. യാത്രയയപ്പ് സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് ബിനോയി കുര്യൻ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വേലായുധൻ അദ്ധ്യക്ഷനായി പിടിഎ പ്രസിഡണ്ട് മഞ്ചു സജീവൻ , മുൻ പിടി എ പ്രസിഡണ്ട് കെ.ബി. ഉത്തമൻ , അദ്യാപകരായ ഒ.പി.സോജൻ , എ അനീഷ് ഡോ: രാഖീ രാജ്, കെ. സൽഗുണൻ , മെഡിക്കൽ ഓഫീസർ ഡോ. : ജയകൃഷ്ണൻ , നൗഷാദ് മാസ്റ്റർ, വിജയൻ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു പ്രിൻസിപ്പാൾ ശക്തീധരനും ഹെഡ് മിസ്ട്രസ് എൻ സുലോചനയും മറുപടി പ്രസംഗം നടത്തി. അദ്ധ്യാപകർ,പിടിഎ , ഗോത്രസാരഥി, പ്രമോട്ടേഴ്സ് എന്നിവർ ഉപഹാരം നൽകി ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46273/government-higher-secondary-school)