---
title: "കോട്ടയത്ത് പുഴയിൽ കുളിക്കാനിറങ്ങിയ 16കാരനെ കാണാതായി "
english_title: "16-year-old boy goes missing after bathing in river in Kottayam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46275/16-year-old-boy-goes-missing-after-bathing-in-river-in-kottayam"
published_at: "2022-05-31T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6295ee22eb5e2_n391222302165399286858345d29d4b004225b888dc29df09252d53059294eef8503e18e7aee2b889ea3939.jpg"
keywords: []
---

# കോട്ടയത്ത് പുഴയിൽ കുളിക്കാനിറങ്ങിയ 16കാരനെ കാണാതായി 

> **Lead Summary:** **കോട്ടയം**: സുഹൃത്തുക്കള്‍ക്കൊപ്പം ആറ്റില്‍ കുളിക്കാനിറങ്ങിയ കുട്ടിയെ കാണാതായി.പനച്ചിക്കാട് വെളളുത്തുരുത്തിയില്‍ ആറ്റില്‍ കുളിക്കാനിറങ്ങിയ പരുത്തുംപാറ ചെറിയകുന്ന് സജിയുടെ മകന്‍ അഖില്‍നെയാണ് കാണാതായത്.ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്.

## Article Content

**കോട്ടയം**: സുഹൃത്തുക്കള്‍ക്കൊപ്പം ആറ്റില്‍ കുളിക്കാനിറങ്ങിയ കുട്ടിയെ കാണാതായി.പനച്ചിക്കാട് വെളളുത്തുരുത്തിയില്‍ ആറ്റില്‍ കുളിക്കാനിറങ്ങിയ പരുത്തുംപാറ ചെറിയകുന്ന് സജിയുടെ മകന്‍ അഖില്‍നെയാണ് കാണാതായത്.ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്.

വെളളുത്തുരുത്തി പാലത്താലുങ്കല്‍ കടവില്‍ കൊടുരാറിന്റെ കൈവഴിയിലാണ് അപകടമുണ്ടായത്.അഖിലും, നാല് സുഹൃത്തുക്കളും ചേര്‍ന്ന് കുളിക്കാന്‍ ഇറങ്ങിയത്. ഇതിനിടെ അഖിലിനെ കാണാതായത്.ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ബഹളം വെച്ചതോടെ നാട്ടുകാര്‍ എത്തി തിരച്ചില്‍ ആരംഭിച്ചു.എന്നാല്‍ അഖിലിനെ കണ്ടെത്താന്‍ സാധിച്ചില്ല.കോട്ടയത്തുനിന്ന് അഗ്നിരക്ഷസേന എത്തിയിട്ടുണ്ട്.തിരച്ചില്‍ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46275/16-year-old-boy-goes-missing-after-bathing-in-river-in-kottayam)