---
title: "ജില്ലയിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്തു: ഉദ്ഘാടനം അഡ്വ:സണ്ണി ജോസഫ് എം.എൽ.എ നിർവഹിച്ചു "
english_title: "Distribution of learning kits"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46289/distribution-of-learning-kits"
published_at: "2022-05-31T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629605d19a521_Picsart_22-05-31_17-39-52-874.jpg"
keywords: []
---

# ജില്ലയിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്തു: ഉദ്ഘാടനം അഡ്വ:സണ്ണി ജോസഫ് എം.എൽ.എ നിർവഹിച്ചു 

> **Lead Summary:** പുതിയ അധ്യായന വർഷം ആരംഭത്തോട് അനുബന്ധിച്ച് യൂത്ത് കോൺഗ്രസ് ജില്ലയിൽ നടപ്പാക്കുന്ന 'അവർ പഠിക്കട്ടെ തണലായി കൂടെയുണ്ട്' എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ജില്ലയിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്യുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ആറളം ഫാമിൽ വച്ച് പേരാവൂർ എം.എൽ.എ അഡ്വ:സണ്ണി ജോസഫ് നിർവഹിച്ചു.

## Article Content

പുതിയ അധ്യായന വർഷം ആരംഭത്തോട് അനുബന്ധിച്ച് യൂത്ത് കോൺഗ്രസ് ജില്ലയിൽ നടപ്പാക്കുന്ന 'അവർ പഠിക്കട്ടെ തണലായി കൂടെയുണ്ട്' എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ജില്ലയിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്യുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ആറളം ഫാമിൽ വച്ച് പേരാവൂർ എം.എൽ.എ അഡ്വ:സണ്ണി ജോസഫ് നിർവഹിച്ചു.

ആറളം ഫാമിലെ വിദ്യാർഥികൾക്ക് ബാഗ്, കുട,നോട്ടുപുസ്തകങ്ങൾ ഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ നൽകിക്കൊണ്ടാണ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ജില്ലയിലെ വിവിധ സ്കൂളുകൾക്കും വിദ്യാർഥികൾക്കും മണ്ഡലം അസംബ്ലി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഠനോപകരണ വിതരണങ്ങൾ നടത്തുന്നുണ്ട്. വിദ്യാഭ്യാസ രംഗത്ത് പഠന സഹായം ആവശ്യമായ ആളുകളിലേക്ക് പഠന സഹായം എത്തിക്കുവാൻ വേണ്ടി യൂത്ത് കോൺഗ്രസ് നടപ്പാക്കുന്ന ഈ പദ്ധതിക്ക് ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ലാ കമ്മിറ്റിയും, ദുബായ് ഇൻകാസ് കണ്ണൂർ ജില്ലാ കമ്മിറ്റിയും, യൂത്ത് കെയറിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ്‌ സുദീപ് ജെയിംസ് അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി വിനീഷ് ചുള്ളിയാൻ  കെ.വേലായുധൻ, റോബർട്ട് വെള്ളാം വെള്ളി, ദിലീപ്, മാത്യു ജിമ്മി അന്തിനാട്ട് ,ശോഭ ആറളം,നവാസ് ഒ .ടി ,ഷാനിദ് പുന്നാട്, നിവിൽ മാനുവൽ, ശ്രീകാന്ത്  കെ.എസ്, അലക്സ് ബെന്നി, സോണി കീഴ്പ്പള്ളി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46289/distribution-of-learning-kits)