---
title: "പ്രതിയിൽ നിന്ന് കൈക്കൂലി വാങ്ങി: മൂന്നു പൊലീസുകാർക്ക് സസ്പെൻഷൻ "
english_title: "Took bribe from the accused"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46296/took-bribe-from-the-accused"
published_at: "2022-05-31T18:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62960a9e6d0e5_n39126708616540002439717ccd6eb7fbe612c56309146afa09e0e0e3e192f7d0e6f684b81093f61441e6f1.jpg"
keywords: []
---

# പ്രതിയിൽ നിന്ന് കൈക്കൂലി വാങ്ങി: മൂന്നു പൊലീസുകാർക്ക് സസ്പെൻഷൻ 

> **Lead Summary:** **കണ്ണൂർ: **പ്രതിയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ മൂന്ന് പൊലീസുകാർക്ക് സസ്പെന്ഷൻ . സി. ഐ എം.ഇ രാജഗോപാൽ,എസ്.ഐ പി .ജി ജിമ്മി, ഗ്രേഡ് എസ്.ഐ ശാരങധരൻ എന്നിവർക്കാണ് സസ്പെൻഷൻ.

## Article Content

**കണ്ണൂർ: **പ്രതിയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ മൂന്ന് പൊലീസുകാർക്ക് സസ്പെന്ഷൻ . സി. ഐ എം.ഇ രാജഗോപാൽ,എസ്.ഐ പി .ജി ജിമ്മി, ഗ്രേഡ് എസ്.ഐ ശാരങധരൻ എന്നിവർക്കാണ് സസ്പെൻഷൻ.

ഇവര് 60,000 രൂപ കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ.കഞ്ചാവ് കേസിലെ പ്രതികളിൽ  നിന്ന് കൈക്കൂലി വാങ്ങിയതാണ് നടപടിക്ക് കാരണമായത്. കഞ്ചാവ് കേസിൽ  കസ്റ്റഡിയിലെടുത്ത വാഹനം വിട്ടുനല്കാൻ    പൊലീസുകാർ 60,000 രൂപയാണ് കൈക്കൂലി വാങ്ങിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46296/took-bribe-from-the-accused)