---
title: "പഴശ്ശി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും:  ജാഗ്രത പാലിക്കണം "
english_title: "Shutters of Pazhassi Dam will be raised"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46297/shutters-of-pazhassi-dam-will-be-raised"
published_at: "2022-05-31T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62960bcba1a93_images (3).jpeg"
keywords: []
---

# പഴശ്ശി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും:  ജാഗ്രത പാലിക്കണം 

> **Lead Summary:** കേരളത്തില്‍ മണ്‍സൂണ്‍ ആരംഭിച്ചതിനാല്‍ പഴശ്ശി അണക്കെട്ടിലെ ജലവിതാനം ക്രമീകരിക്കുന്നതിനായി അണക്കെട്ടിന്റെ ഷട്ടറുകള്‍ ജൂണ്‍ ഒന്ന് മുതല്‍ ക്രമാനുഗതമായി ഉയര്‍ത്തും.

## Article Content

കേരളത്തില്‍ മണ്‍സൂണ്‍ ആരംഭിച്ചതിനാല്‍ പഴശ്ശി അണക്കെട്ടിലെ ജലവിതാനം ക്രമീകരിക്കുന്നതിനായി അണക്കെട്ടിന്റെ ഷട്ടറുകള്‍ ജൂണ്‍ ഒന്ന് മുതല്‍ ക്രമാനുഗതമായി ഉയര്‍ത്തും.

16 ഷട്ടറുകളില്‍ 9 എണ്ണം വേനൽ മഴ കാരണം നിലവില്‍ 20 സെ.മീ വീതം ഉയര്‍ത്തിയിട്ടുണ്ട്. ഡാമിന്റെ ഇരു കരകളിലും ഉള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46297/shutters-of-pazhassi-dam-will-be-raised)