---
title: "പള്ളി വികാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: "The vicar of the church was found hanging"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46304/the-vicar-of-the-church-was-found-hanging"
published_at: "2022-05-31T18:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62961549c9be6_Screenshot_20220531-184145.png"
keywords: []
---

# പള്ളി വികാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **ആലപ്പുഴ: പള്ളി** വികാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കാളാത്ത് സെൻ്റ് പോൾസ് പള്ളി വികാരി സണ്ണി അറയ്ക്കൽ ആണ് മരിച്ചത്. പള്ളിയുടെ ഓഡിറ്റോറിയത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

## Article Content

**ആലപ്പുഴ: പള്ളി** വികാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കാളാത്ത് സെൻ്റ് പോൾസ് പള്ളി വികാരി സണ്ണി അറയ്ക്കൽ ആണ് മരിച്ചത്. പള്ളിയുടെ ഓഡിറ്റോറിയത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ആത്മഹത്യക്കുള്ള കാരണം വ്യക്തമായിട്ടില്ല.  ലത്തീന്‍ കത്തോലിക സഭാ വൈദികനായ സണ്ണി അറയ്ക്കലിനെ അടുത്തിടെ കോട്ടയത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതേ ചൊല്ലി ഇദ്ദേഹം മാനസിക വിഷമത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46304/the-vicar-of-the-church-was-found-hanging)