---
title: "ആടിയും പാടിയും സ്കൂളിലേക്ക്: കേരളത്തിൽ പുതിയ അധ്യയനവർഷത്തിന് ഇന്ന് തുടക്കം "
english_title: "Go to school singing and dancing"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46356/go-to-school-singing-and-dancing"
published_at: "2022-06-01T06:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6296bc0266aee_n3913862221654045652194edb0212eff374145e83347c8cd859a96cd38513db063a905b922ba186a249d2e.jpg"
keywords: []
---

# ആടിയും പാടിയും സ്കൂളിലേക്ക്: കേരളത്തിൽ പുതിയ അധ്യയനവർഷത്തിന് ഇന്ന് തുടക്കം 

> **Lead Summary:** **തിരുവനന്തപുരം**: കോവിഡിന്റെ അതിതീവ്രഘട്ടം പിന്നിട്ട് പുതിയ അധ്യന വര്‍ഷത്തിന് ഇന്ന് തുടക്കം. രണ്ട് വര്‍ഷത്തിന് ശേഷമുള്ള പ്രവേശനോത്സവം ആഘോഷമാക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

## Article Content

**തിരുവനന്തപുരം**: കോവിഡിന്റെ അതിതീവ്രഘട്ടം പിന്നിട്ട് പുതിയ അധ്യന വര്‍ഷത്തിന് ഇന്ന് തുടക്കം. രണ്ട് വര്‍ഷത്തിന് ശേഷമുള്ള പ്രവേശനോത്സവം ആഘോഷമാക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രണ്ട് വര്‍ഷത്തിന് ശേഷം നടക്കുന്ന പ്രവേശനോത്സവം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍.

ഒന്നാം ക്ലാസില്‍ അഞ്ച് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കഴക്കൂട്ടം ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നത്. ജില്ലാ, ഉപജില്ലാ സ്‌കൂള്‍ തലങ്ങളിലും പരിപാടികള്‍ സംഘടിപ്പിക്കും. മഹാമാരിക്കാലത്തിന് ശേഷമായതിനാല്‍ തന്നെ വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചായിരുന്നു പ്രവര്‍ത്തനം. ഒന്നാം ഭാഗം പാഠപുസ്തകങ്ങളും കൈത്തറി യൂണിഫോമുകളും എത്തിച്ചു.

കുരുന്നുകളെ വരവേല്‍ക്കാന്‍ സംസ്ഥാനം സജ്ജമാണെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു മുമ്ബ് പുറത്തിറക്കിയ മാര്‍ഗരേഖ പ്രകാരമാകും സ്‌കൂളുകളുടെ പ്രവര്‍ത്തനം. സ്‌കൂളിലെത്തുന്ന എല്ലാവരും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കണം. സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന അവസാനഘട്ടത്തിലാണ്. സ്‌കൂള്‍ പരിസരത്തുള്ള കടകളിലെ പരിശോധനയും കര്‍ശനമാക്കി. കുട്ടികളെ ബുദ്ധിമുട്ടിച്ചാല്‍ സ്വകാര്യ ബസ്സുടമകള്‍ ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46356/go-to-school-singing-and-dancing)