---
title: "ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കണ്ണൂർ കോർപ്പറേഷന്റെയും ആഭിമുഖ്യത്തിൽ സംരംഭക ശിൽപ്പശാല "
english_title: "Entrepreneurship Workshop organized by District Industrial Center and Kannur Corporation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46360/entrepreneurship-workshop-organized-by-district-industrial-center-and-kannur-corporation"
published_at: "2022-06-01T06:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6296beeca5529_IMG-20220531-WA0006.jpg"
keywords: []
---

# ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കണ്ണൂർ കോർപ്പറേഷന്റെയും ആഭിമുഖ്യത്തിൽ സംരംഭക ശിൽപ്പശാല 

> **Lead Summary:** **കണ്ണൂർ** ; ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കണ്ണൂർ കോർപ്പറേഷന്റെയും ആഭിമുഖ്യത്തിൽ സംരംഭകർക്കായി ശിൽപ്പശാല നടത്തി. മേയർ അഡ്വ ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പി ഷമീമ ടീച്ചർ അധ്യക്ഷയായി. ഉപജില്ലാ വ്യവസായ ഓഫീസർ കെ അരവിന്ദാക്ഷൻ വിഷയാവതരണം നടത്തി.

## Article Content

**കണ്ണൂർ** ; ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കണ്ണൂർ കോർപ്പറേഷന്റെയും ആഭിമുഖ്യത്തിൽ സംരംഭകർക്കായി ശിൽപ്പശാല നടത്തി. മേയർ അഡ്വ ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പി ഷമീമ ടീച്ചർ അധ്യക്ഷയായി. ഉപജില്ലാ വ്യവസായ ഓഫീസർ കെ അരവിന്ദാക്ഷൻ വിഷയാവതരണം നടത്തി.

ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എം പി രാജേഷ്, കൗൺസിലർ പി കൗലത്ത്, വ്യവസായ വികസന ഓഫീസർ ജിനു ജോൺ,പി വിഷ്ണു തുടങ്ങിയവർ സംസാരിച്ചു. സംരംഭം തുടങ്ങാൻ താൽപ്പര്യമുള്ള നൂറിലധികം പേർ ശിൽപ്പശാലയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46360/entrepreneurship-workshop-organized-by-district-industrial-center-and-kannur-corporation)