---
title: "മത്സ്യത്തൊഴിലാളി ക്ഷേമം: നിയമസഭാ സമിതി യോഗം ഏഴിന് കണ്ണൂരിൽ"
english_title: "Fishermen's welfare: Assembly committee meeting at 7 in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46365/fishermens-welfare-assembly-committee-meeting-at-7-in-kannur"
published_at: "2022-06-01T07:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6296c88eb4c8b_images (2).jpeg"
keywords: []
---

# മത്സ്യത്തൊഴിലാളി ക്ഷേമം: നിയമസഭാ സമിതി യോഗം ഏഴിന് കണ്ണൂരിൽ

> **Lead Summary:** **കണ്ണൂർ : **മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി ജൂൺ ആറിന് രാവിലെ 10.30ന് കാസർകോട് ജില്ലാ കലക്ടറേറ്റ് കോൺഫറൻസ് ഹാളിലും ജൂൺ ഏഴിന് രാവിലെ 10.30ന് കണ്ണൂർ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും യോഗം ചേരും. കാസർകോട്, കണ്ണൂർ ജില്ലകളിൽ നിന്ന് സമിതിക്ക് ലഭിച്ച പരാതികളിൽ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരിൽ നിന്ന് തെളിവെടുക്കും.

## Article Content

**കണ്ണൂർ : **മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി ജൂൺ ആറിന് രാവിലെ 10.30ന് കാസർകോട് ജില്ലാ കലക്ടറേറ്റ് കോൺഫറൻസ് ഹാളിലും ജൂൺ ഏഴിന് രാവിലെ 10.30ന് കണ്ണൂർ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും യോഗം ചേരും. കാസർകോട്, കണ്ണൂർ ജില്ലകളിൽ നിന്ന് സമിതിക്ക് ലഭിച്ച പരാതികളിൽ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരിൽ നിന്ന് തെളിവെടുക്കും.

മത്സ്യ-അനുബന്ധ തൊഴിലാളികളിൽ നിന്ന് പരാതി സ്വീകരിക്കും. സമിതി മുൻപാകെ പരാതി സമർപ്പിക്കാൻ താൽപര്യമുള്ള വ്യക്തികൾക്കും സംഘടനാ പ്രതിനിധികൾക്കും യോഗത്തിൽ ഹാജരായി സമിതി അധ്യക്ഷനെ അഭിസംബോധന ചെയ്തു പരാതികൾ/ അപേക്ഷകൾ സമർപ്പിക്കാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46365/fishermens-welfare-assembly-committee-meeting-at-7-in-kannur)