---
title: "സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വാഹനയാത്ര സുരക്ഷിതമാക്കാന്‍ വിദ്യാ വാഹന്‍"
english_title: "Vidya Vahan to ensure safe driving of school children in the state"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46367/vidya-vahan-to-ensure-safe-driving-of-school-children-in-the-state"
published_at: "2022-06-01T07:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6296caa9a90e3_images (4).jpeg"
keywords: []
---

# സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വാഹനയാത്ര സുരക്ഷിതമാക്കാന്‍ വിദ്യാ വാഹന്‍

> **Lead Summary:** **തിരുവനന്തപുരം** : സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വാഹനയാത്ര സുരക്ഷിതമാക്കാന്‍ വിദ്യ വാഹന്‍ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്.

## Article Content

**തിരുവനന്തപുരം** : സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വാഹനയാത്ര സുരക്ഷിതമാക്കാന്‍ വിദ്യ വാഹന്‍ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്.

സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലെയും ബസ്സുകളുടെ പരിശോധന പൂര്‍ത്തിയാക്കിയതായും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

വീണ്ടും സ്‌കൂളുകള്‍ സജീവമാകുമ്ബോള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കുന്നത്.. സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളുടേയും വാഹനങ്ങളുടെ പരിശോധന പൂര്‍ത്തിയായി. മുമ്ബ് മദ്യപിച്ച്‌ വാഹനമോടിച്ചതിന് ശിക്ഷിക്കപ്പെടുകയോ, അപകടം വരുത്തുകയോ ചെയ്ത ഡ്രൈവര്‍മാരെ സ്‌കൂള്‍ ബസ്സുകളില്‍ ജോലി ചെയ്യാന്‍ അനുവദിക്കില്ല.

സ്വകാര്യ വാഹനങ്ങളില്‍ കുട്ടികളെ എത്തുകയാണെങ്കില്‍ സ്‌കൂള്‍ ഡ്യൂട്ടി എന്ന ബോര്‍ഡ് നിര്‍ബന്ധം രക്ഷിതാക്കളുടെ ആശങ്ക പരിഹരിക്കാനാണ് വിദ്യ വാഹനം പദ്ധതിക്ക് രൂപം കൊടുത്തിരിക്കുന്നത് എന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത് പറഞ്ഞു.

മുഴുവന്‍ സ്‌കൂള്‍ വാഹനങ്ങളിലും വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ് സിസ്റ്റം ഘടിപ്പിച്ചിട്ടുണ്ട്. വാഹനത്തെ കൃത്യമായി കണ്ടെത്തുന്നതിനും അത്യാവശ്യഘട്ടങ്ങളില്‍ വാഹനം കണ്ടെത്തി അടിയന്തര സഹായം എത്തിക്കുന്നതിനും ഈ സംവിധാനം പ്രയോജനപ്പെടുത്താം.

വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാണ്. വാഹനങ്ങളില്‍ വിദ്യാര്‍ഥികളെ കുത്തിനിറച്ച്‌ കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ എന്നും എസ് ശ്രീജിത്ത് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46367/vidya-vahan-to-ensure-safe-driving-of-school-children-in-the-state)