---
title: "പി.ജി. ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻസ് ആൻഡ് ടൂറിസം കോഴ്സിൽ അപേക്ഷ ക്ഷണിച്ചു"
english_title: "P.G. Applications are invited for the Diploma in Public Relations and Tourism course"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46376/pg-applications-are-invited-for-the-diploma-in-public-relations-and-tourism-course"
published_at: "2022-06-01T08:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6296d3a956865_images (7).jpeg"
keywords: []
---

# പി.ജി. ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻസ് ആൻഡ് ടൂറിസം കോഴ്സിൽ അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **എറണാകുളം : **ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്സ്) എറണാകുളം സെന്ററിൽ ഒരു വർഷത്തെ പി.ജി. ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻസ് ആൻഡ് ടൂറിസം കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

## Article Content

**എറണാകുളം : **ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്സ്) എറണാകുളം സെന്ററിൽ ഒരു വർഷത്തെ പി.ജി. ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻസ് ആൻഡ് ടൂറിസം കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം. അവസാന വർഷ പരീക്ഷ എഴുതി പ്രവേശനം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് സർക്കാർ, പൊതു മേഖല, സ്വകാര്യ സ്ഥാപനങ്ങളിൽ ട്രാവൽ ആന്റ് ടൂറിസം ഓപ്പറേഷൻ രംഗത്ത് എക്സിക്യൂട്ടീവ് തസ്തികകളിലേയ്ക്കും പബ്ലിക് റിലേഷൻ ഓഫീസർ, ടൂറിസം ഇൻഫർമേഷൻ ഓഫീസർ മുതലായ തസ്തികകളിലേയ്ക്കും നിരവധി ജോലി സാധ്യതകളുണ്ട്. ഫോൺ: 0484- 2401008

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46376/pg-applications-are-invited-for-the-diploma-in-public-relations-and-tourism-course)