---
title: "അക്രഡിറ്റഡ് എൻജിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു "
english_title: "Application invited"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4639/application-invited"
published_at: "2021-10-11T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61646adc7a218_PicsArt_10-11-10.18.22.jpg"
keywords: []
---

# അക്രഡിറ്റഡ് എൻജിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു 

> **Lead Summary:** പേരാവൂർ: ബ്ലോക്ക് പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി സെല്ലിൽ ഒഴിവുള്ള അക്രഡിറ്റഡ് എൻജിനീയർ തസ്തികയിൽ രണ്ട് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലുളള നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു.

## Article Content

പേരാവൂർ: ബ്ലോക്ക് പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി സെല്ലിൽ ഒഴിവുള്ള അക്രഡിറ്റഡ് എൻജിനീയർ തസ്തികയിൽ രണ്ട് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലുളള നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു.

യോഗ്യത സിവിൽ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കിൽ അഗ്രിക്കൾച്ചർ എഞ്ചിനീയറിംഗ് ബിരുദം (എസ്.ടി വിഭാഗക്കാർക്ക് സംവരണം ചെയ്തിരിക്കുന്ന ഈ ഒഴിവിലേക്ക് എസ്.ടി വിഭാഗക്കാരുടെ അഭാവത്തിൽ എസ്.സി വിഭാഗക്കാരെയും ജനറൽ വിഭാഗക്കാരേയും പരിഗണിക്കും)

അപേക്ഷകൾ ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഈ മാസം 22 നകം ബ്ലോക്ക് പ്രോഗ്രാം ഓഫീസർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, പേരാവൂർ എന്ന വിലാസത്തിൽ അയക്കണം. ഫോൺ. 0490-2444416,0490 2444116.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4639/application-invited)