---
title: "പയ്യന്നൂർ നഗരസഭാപരിധിയിൽ ഇന്നുമുതൽ ട്രാഫിക് ക്രമീകരണം"
english_title: "Traffic regulation in Payyannur municipality from today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46429/traffic-regulation-in-payyannur-municipality-from-today"
published_at: "2022-06-01T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62970abc5361b_Picsart_22-06-01_12-13-19-324.png"
keywords: []
---

# പയ്യന്നൂർ നഗരസഭാപരിധിയിൽ ഇന്നുമുതൽ ട്രാഫിക് ക്രമീകരണം

> **Lead Summary:**  ജൂൺ ഒന്നുമുതൽ പയ്യന്നൂർ നഗരത്തിൽ ഗതാഗത പരിഷ്കരണം ഏർപ്പെടുത്താൻ നഗരസഭാ ട്രാഫിക് അവലോകനയോഗത്തിൽ തീരുമാനിച്ചു. സ്കൂൾ തുറക്കുന്ന സാഹചര്യത്തിലാണ് നഗരത്തിൽ ഗതാഗത പരിഷ്കരണം ഏർപ്പെടുത്തുന്നത്.

## Article Content

 ജൂൺ ഒന്നുമുതൽ പയ്യന്നൂർ നഗരത്തിൽ ഗതാഗത പരിഷ്കരണം ഏർപ്പെടുത്താൻ നഗരസഭാ ട്രാഫിക് അവലോകനയോഗത്തിൽ തീരുമാനിച്ചു. സ്കൂൾ തുറക്കുന്ന സാഹചര്യത്തിലാണ് നഗരത്തിൽ ഗതാഗത പരിഷ്കരണം ഏർപ്പെടുത്തുന്നത്.

സ്കൂളുകൾ തുറക്കുന്നതോടെ കൂടുതൽ വാഹനങ്ങൾ നഗരത്തിലെത്തുമെന്ന വിലയിരുത്തലിലാണ് ട്രാഫിക് നിയന്ത്രണങ്ങൾ. നിയന്ത്രണങ്ങൾ പാലിച്ച് അനധികൃത പാർക്കിങ്ങുകൾ ഒഴിവാക്കി സുഗമമായ യാത്രക്ക് വഴിയൊരുക്കും.

അതോടൊപ്പം ചരക്ക് വാഹനങ്ങൾ സമയം പാലിക്കാതെ ഏതുസമയവും ചരക്ക് ഇറക്കുകയും കയറ്റുകയുംചെയ്യുന്ന രീതിയും ഒഴിവാക്കാനും യോഗത്തിൽ നിർദേശമായി. ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനുള്ള എല്ലാ നടപടികളുമായി മുന്നോട്ടുപോകുമെന്നും യോഗത്തിൽ ഉയർന്നുവന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ അടിയന്തരമായി നടപ്പാക്കേണ്ട വിഷയങ്ങളിൽ ആവശ്യമായ ഇടപെടൽ നടത്തുമെന്നും നഗരസഭാ ഹാളിൽ നടന്ന ട്രാഫിക് അവലോകന യോഗത്തിൽ ചെയർപേഴ്‌സൺ കെ.വി.ലളിത അറിയിച്ചു.

യോഗത്തിൽ വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അധ്യക്ഷതവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷൻമാരായ വി.ബാലൻ, സി.ജയ, ടി.പി.സെമീറ, ടി.വിശ്വനാഥൻ, സെക്രട്ടറി എം.കെ.ഗിരീഷ്, നഗരസഭാ അസി. എൻജിനിയർ കെ.ഉണ്ണി, ഡെപ്യൂട്ടി തഹസിൽദാർ പിടി.രാജേഷ്, പയ്യന്നൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.വി.മുരളി, വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ, ഹോട്ടൽ-വ്യാപാരി പ്രതിനിധികൾ, മോട്ടോർ തൊഴിലാളി പ്രതിനിധികൾ, പൗരസമിതി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46429/traffic-regulation-in-payyannur-municipality-from-today)