---
title: "കെ.എസ്. ഇ.ബി യിൽ നിന്നും വിരമിക്കുന്ന ജീവനക്കാർക്ക് യാത്രയയപ്പ് നൽകി"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46431/kseb"
published_at: "2022-06-01T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62970db7496e2_Picsart_22-06-01_12-25-39-681.png"
keywords: []
---

# കെ.എസ്. ഇ.ബി യിൽ നിന്നും വിരമിക്കുന്ന ജീവനക്കാർക്ക് യാത്രയയപ്പ് നൽകി

> **Lead Summary:** **കൂത്തുപറമ്പ:** കെ എസ്.ഇ.ബിയിൽ നിന്നും ദീർഘകാലത്തെ സേവനങ്ങൾക്ക് ശേഷം വിരമിക്കുന്ന ജീവനക്കാർക്ക് യാത്രയയപ്പ് നൽകി.

## Article Content

**കൂത്തുപറമ്പ:** കെ എസ്.ഇ.ബിയിൽ നിന്നും ദീർഘകാലത്തെ സേവനങ്ങൾക്ക് ശേഷം വിരമിക്കുന്ന ജീവനക്കാർക്ക് യാത്രയയപ്പ് നൽകി.

കൂത്തുപറമ്പ് കെഎസ്ഇബി ഓഫീസിൽ നടന്ന ചടങ്ങ് തലശ്ശേരി ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ പി കെ ബഷീർഉദ്ഘാടനം ചെയ്തു. ഓവർസിയർ പവിത്രൻ യുപി, ഇലക്ട്രിക്കൽ വർക്കർ രാധാകൃഷ്ണൻ വി എം, സൂപ്രണ്ട് അശോകൻ പാനോളി എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.

സെക്കൻഡ് സൗത്ത് ഇന്ത്യ മിനി റോൾ ബോൾ ജേതാവ് ചലിധ് പിയെ ആദരിച്ചു. വിരമിക്കുന്ന ജീവനക്കാർക്ക് പി കെ ബഷീർ ഉപഹാര സമർപ്പണം നടത്തി. അസിസ്റ്റന്റ് എൻജിനീയർ മിനുകുമാർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി മധുസൂദനൻ ആലച്ചേരി,ഓവർസിയർ കെ മനോജ്, സബ് എഞ്ചിനീയർ രാഹുൽ സി കെ,പവിത്രൻ യുപി, അശോകൻ പനോളി തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46431/kseb)