---
title: " എസ്.പി.സി വിദ്യാർഥികളെ അണിനിരത്തി ലഹരി വിരുദ്ധ ബോധവൽക്കരണ കൂട്ടയോട്ടം സംഘടിപ്പിച്ചു"
english_title: "SPC students"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46439/spc-students"
published_at: "2022-06-01T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629712fad031d_Picsart_22-06-01_12-47-29-506.png"
keywords: []
---

#  എസ്.പി.സി വിദ്യാർഥികളെ അണിനിരത്തി ലഹരി വിരുദ്ധ ബോധവൽക്കരണ കൂട്ടയോട്ടം സംഘടിപ്പിച്ചു

> **Lead Summary:** കൂത്തുപറമ്പ് പോലീസിന്റെ നേതൃത്വത്തിൽ എസ്പിസി വിദ്യാർഥികളെ അണിനിരത്തി ലഹരി വിരുദ്ധ ബോധവൽക്കരണ കൂട്ടയോട്ടം സംഘടിപ്പിച്ചു. 'സെ നൊ ടു ഡ്രഗ്സ് ,സെ യെസ് ടു ലൈഫ്' എന്ന പേരിലാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്.

## Article Content

കൂത്തുപറമ്പ് പോലീസിന്റെ നേതൃത്വത്തിൽ എസ്പിസി വിദ്യാർഥികളെ അണിനിരത്തി ലഹരി വിരുദ്ധ ബോധവൽക്കരണ കൂട്ടയോട്ടം സംഘടിപ്പിച്ചു. 'സെ നൊ ടു ഡ്രഗ്സ് ,സെ യെസ് ടു ലൈഫ്' എന്ന പേരിലാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്.

കൂത്തുപറമ്പ് എ സി പി പ്രദീപൻ കണ്ണിപൊയിൽ ഫ്ലാഗ് ഓഫ്‌ ചെയ്തു. കൂത്തുപറമ്പ് സി ഐ ബിനു മോഹനും മറ്റു പോലീസ് ഉദ്യോഗസ്ഥരും ലഹരിക്കെതിരായ കൂട്ടയോട്ടത്തിൽ പങ്കാളികളായി. പരിപാടിയുടെ ഭാഗമായി കൂത്തുപറമ്പ് ബസ്സ്റ്റാൻഡിൽ സിഗ്നേച്ചർ ക്യാമ്പും സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46439/spc-students)