---
title: "ലോറിയും ആംബുലൻസും കൂട്ടിയിടിച്ച്  തളിപ്പറമ്പ് സ്വദേശി മരിച്ചു"
english_title: "Acciedent "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46451/acciedent"
published_at: "2022-06-01T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62971f8660ea0_Picsart_22-06-01_13-41-09-544.jpg"
keywords: []
---

# ലോറിയും ആംബുലൻസും കൂട്ടിയിടിച്ച്  തളിപ്പറമ്പ് സ്വദേശി മരിച്ചു

> **Lead Summary:**  **കണ്ണൂർ: **പാപ്പിനിശേരിയിൽ ലോറിയും ആംബുലൻസും കൂട്ടിയിടിച്ച് രോഗി മരിച്ചു. തളിപറമ്പ് സ്വദേശി ഉമർ മൗലവിയാണ് മരിച്ചത്. തളിപ്പറമ്പ് - കണ്ണൂർ ദേശീയ പാതയിലാണ് അപകടം. ശ്വാസതടസത്തെ തുടർന്ന് തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

## Article Content

 **കണ്ണൂർ: **പാപ്പിനിശേരിയിൽ ലോറിയും ആംബുലൻസും കൂട്ടിയിടിച്ച് രോഗി മരിച്ചു. തളിപറമ്പ് സ്വദേശി ഉമർ മൗലവിയാണ് മരിച്ചത്. തളിപ്പറമ്പ് - കണ്ണൂർ ദേശീയ പാതയിലാണ് അപകടം. ശ്വാസതടസത്തെ തുടർന്ന് തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ആരോഗ്യ നില ഗുരുതരമായതിനെ തുടർന്ന് ഇദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവരും വഴിയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ ആംബുലൻസിന്റെ മുൻ വശം പൂർണമായും തകർന്നു.

ഗുരുതരമായി പരുക്കേറ്റ ഉമ്മർ മൗലവിയെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46451/acciedent)