---
title: "ആന മതിൽ, നിർമ്മാണം ജനങ്ങളുടെ ക്ഷമയെ മന്ത്രിമാർ പരീക്ഷിക്കരുത്: യൂത്ത് കോൺഗ്രസ് "
english_title: "Youth Congress Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46516/youth-congress-peravoor"
published_at: "2022-06-01T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62975a2b7efe0_Picsart_22-06-01_17-51-01-501.jpg"
keywords: []
---

# ആന മതിൽ, നിർമ്മാണം ജനങ്ങളുടെ ക്ഷമയെ മന്ത്രിമാർ പരീക്ഷിക്കരുത്: യൂത്ത് കോൺഗ്രസ് 

> **Lead Summary:** **പേരാവൂർ**: മലയോരമേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന തരത്തിലേക്ക് വന്യജീവി ആക്രമണം പെരുകിയ സാഹചര്യത്തിൽ നിരവധി ആളുകൾ കൊല്ലപ്പെടുകയും കോടിക്കണക്കിനു രൂപയുടെ കൃഷിനാശവും സംഭവിക്കുകയും ചെയ്തിട്ടും ജനങ്ങളെ ആന മതിൽ നിർമിക്കാമെന്ന് പറഞ്ഞു വർഷങ്ങളായി പറ്റിച്ചുകൊണ്ടിരിക്കുന്ന മന്ത്രിമാർ ഇനിയും ആന മതിൽ നിർമ്മാണത്തിന്റെ ദൂരം കുറച്ച് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കാനാണ് ശ്രമമെങ്കിൽ ശക്തമായി നേരിടുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ് പ്രസ്താവനയിൽ പറഞ്ഞു.

## Article Content

**പേരാവൂർ**: മലയോരമേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന തരത്തിലേക്ക് വന്യജീവി ആക്രമണം പെരുകിയ സാഹചര്യത്തിൽ നിരവധി ആളുകൾ കൊല്ലപ്പെടുകയും കോടിക്കണക്കിനു രൂപയുടെ കൃഷിനാശവും സംഭവിക്കുകയും ചെയ്തിട്ടും ജനങ്ങളെ ആന മതിൽ നിർമിക്കാമെന്ന് പറഞ്ഞു വർഷങ്ങളായി പറ്റിച്ചുകൊണ്ടിരിക്കുന്ന മന്ത്രിമാർ ഇനിയും ആന മതിൽ നിർമ്മാണത്തിന്റെ ദൂരം കുറച്ച് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കാനാണ് ശ്രമമെങ്കിൽ ശക്തമായി നേരിടുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ് പ്രസ്താവനയിൽ പറഞ്ഞു.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നിർമ്മിച്ച 12 കിലോമീറ്റർ ആന മതിലിന്റെ അപ്പുറത്തേക്ക് കഴിഞ്ഞ ആറു വർഷമായി 22 കോടി രൂപ പാസായിട്ടുണ്ട് എന്ന് പറഞ്ഞ് ആന മതിൽ 11 കിലോമീറ്റർ നീളം നിർമ്മിക്കുമെന്ന് വാക്കു പറഞ്ഞ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ നിരവധി ആളുകൾ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടായിട്ടും ആന മതിലിനെ പണി തുടങ്ങാൻ തയ്യാറായിട്ടില്ല.

ഏപ്രിൽ മാസം മൂന്ന് മന്ത്രിമാർ ചേർന്ന് ജനങ്ങൾക്ക് ആന മതിൽ നിർമ്മിക്കും എന്ന് ഉറപ്പു നൽകിയിട്ടും ഇപ്പോൾ ആന മതിലിന്റെ നീളം 13.5 കിലോമീറ്റർ നിന്നും 2.5 കിലോമീറ്റർ താഴ്ത്തിക്കൊണ്ട് ജനങ്ങളെ വീണ്ടും വെല്ലുവിളിക്കാൻആണ് ശ്രമമെങ്കിൽ ഈ മന്ത്രിമാരെ വഴിയിൽ തടയുന്നത് ഉൾപ്പെടെയുള്ള ശക്തമായ സമരപരിപാടികൾക്ക് കോൺഗ്രസ് നേതൃത്വം കൊടുക്കും.

ആദിവാസികളുടെയും മലയോരകർഷകന്റെയും ജീവന് വിലയില്ല എന്ന് ധരിക്കുന്ന മന്ത്രിമാരോട് അതേ സ്വരത്തിലും അതേ ഭാഷയിലും പ്രതികരിക്കാൻ തയ്യാറാകേണ്ടി വരുമെന്നും സുദീപ് ജെയിംസ് പ്രസ്താവനയിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46516/youth-congress-peravoor)