---
title: "വിദ്യാർഥികളുടെ വാഹനയാത്ര സുരക്ഷിതമാക്കാന്‍ വിദ്യ വാഹന്‍ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്"
english_title: "Department of Motor Vehicles"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46529/department-of-motor-vehicles"
published_at: "2022-06-01T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62976ba0f390a_n3915960041654090611989144b4b6e9b734867e15aa10cf578dab42f077b02afed3c7591553606e4dae673.jpg"
keywords: []
---

# വിദ്യാർഥികളുടെ വാഹനയാത്ര സുരക്ഷിതമാക്കാന്‍ വിദ്യ വാഹന്‍ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്

> **Lead Summary:** സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വാഹനയാത്ര സുരക്ഷിതമാക്കാന്‍ വിദ്യ വാഹന്‍ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്.

## Article Content

സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വാഹനയാത്ര സുരക്ഷിതമാക്കാന്‍ വിദ്യ വാഹന്‍ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്.

മുഴുവന്‍ സ്‌കൂളുള്‍ ബസ്സുകളുടെയും പരിശോധന പൂര്‍ത്തിയാക്കിയതായും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. ഇന്ന് മുതല്‍ വീണ്ടും സ്‌കൂളുകള്‍ സജീവമാകുമ്ബോള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.

സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളുടേയും വാഹനങ്ങളുടെ പരിശോധന പൂര്‍ത്തിയായി. മുമ്ബ് മദ്യപിച്ച്‌ വാഹനമോടിച്ചതിന് ശിക്ഷിക്കപ്പെടുകയോ, അപകടം വരുത്തുകയോ ചെയ്ത ഡ്രൈവര്‍മാര്‍ക്ക് സ്‌കൂള്‍ ബസ്സുകളില്‍ ജോലി ചെയ്യാന്‍ അനുവദമില്ല.സ്വകാര്യ വാഹനങ്ങളില്‍ കുട്ടികളെ എത്തുക്കുകയാണെങ്കില്‍ സ്‌കൂള്‍ ഡ്യൂട്ടി എന്ന ബോര്‍ഡ് വാഹനത്തില്‍ നിര്‍ബന്ധമായും വെച്ചിരിക്കണം.

രക്ഷിതാക്കളുടെ ആശങ്ക പരിഹരിക്കാനാണ് വിദ്യ വാഹനം പദ്ധതിക്ക് രൂപം കൊടുത്തിരിക്കുന്നത് എന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത് പറഞ്ഞു. മുഴുവന്‍ സ്‌കൂള്‍ വാഹനങ്ങളിലും വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ് സിസ്റ്റം ഘടിപ്പിച്ചിട്ടുണ്ട്. വാഹനത്തെ കൃത്യമായി കണ്ടെത്തുന്നതിനും അത്യാവശ്യഘട്ടങ്ങളില്‍ വാഹനം കണ്ടെത്തി അടിയന്തര സഹായം എത്തിക്കുന്നതിനും ഈ സംവിധാനം പ്രയോജനപ്പെടുത്താം. വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാണ്. വാഹനങ്ങളില്‍ വിദ്യാര്‍ഥികളെ കുത്തിനിറച്ച്‌ കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും എസ് ശ്രീജിത്ത് അറിയിച്ചു. 2 വര്‍ഷത്തെ കൊവിഡ് കാലെത്ത ഇടവേളക്കുശേഷം 42.9 ലക്ഷം വിദ്യാര്‍ഥികളാണ് ഇന്ന് സ്‌കൂളിലെത്തിയത്.

വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്. സ്‌കൂളിന് മുന്നില്‍ പൊലീസ് സഹായം ഉണ്ടാകും. വിദ്യാര്‍ത്ഥികളോടുള്ള സ്വകാര്യ ബസ് ജീവനക്കാരുടെ സമീപനത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46529/department-of-motor-vehicles)