---
title: "കേളകം പഞ്ചായത്ത്‌ തല പ്രവേശനോത്സവം അടയ്ക്കാത്തോട് ഗവൺമെന്റ് യു പി സ്കൂളിൽ നടത്തി "
english_title: "Kelakam Panchayat: Head Entrance Ceremony"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46537/kelakam-panchayat-head-entrance-ceremony"
published_at: "2022-06-01T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6297722f3ead7_Picsart_22-06-01_19-34-43-576.jpg"
keywords: []
---

# കേളകം പഞ്ചായത്ത്‌ തല പ്രവേശനോത്സവം അടയ്ക്കാത്തോട് ഗവൺമെന്റ് യു പി സ്കൂളിൽ നടത്തി 

> **Lead Summary:** കേളകം പഞ്ചായത്ത്‌ തല പ്രവേശനോത്സവം അടയ്ക്കാത്തോട് ഗവൺമെന്റ് യു പി സ്കൂളിൽ വർണാഭമായി നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു.

## Article Content

കേളകം പഞ്ചായത്ത്‌ തല പ്രവേശനോത്സവം അടയ്ക്കാത്തോട് ഗവൺമെന്റ് യു പി സ്കൂളിൽ വർണാഭമായി നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ തങ്കമ്മ മേലേക്കുറ്റ് അദ്ധ്യക്ഷയായിരുന്നു.നവാഗതരെ സ്വീകരിക്കൽ വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സജീവൻ പലൂമ്മി നിർവഹിച്ചു.പുസ്തക വിതരണം ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ശ്രീമതി മേരികുട്ടി കഞ്ഞിക്കുഴി നിർവഹിച്ചു.

സി ആർ സി കോർഡിനേറ്റർ ശ്രീ നോബിൾ തോമസ്, എസ് എം സി ചെയർമാൻ സിബിച്ചൻ അടിക്കോലിൽ, മദർ പി ടി എ പ്രസിഡന്റ്‌ ശ്രീമതി സീനത്ത്, കുമാരി അന്ന റോസ് റോയ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ജിന്റുമോൾ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46537/kelakam-panchayat-head-entrance-ceremony)