---
title: "യു പി സ്‌കൂൾ ടീച്ചർ ഇന്റർവ്യൂ"
english_title: " Up school teacher interview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46586/up-school-teacher-interview"
published_at: "2022-06-02T06:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62980d50ea7dc_images (11).jpeg"
keywords: []
---

# യു പി സ്‌കൂൾ ടീച്ചർ ഇന്റർവ്യൂ

> **Lead Summary:** **കണ്ണൂർ; **ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ യു പി സ്‌കൂൾ ടീച്ചർ (മലയാളം-517/2019) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2021 ആഗസ്റ്റ് 12ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്കായി ജൂൺ ഒമ്പത്, 10, 15, 16, 17, 22, 23, 24 തീയതികളിൽ പി എസ് സി ജില്ലാ ഓഫീസിൽ നാലാം ഘട്ട ഇന്റർവ്യൂ നടക്കും.

## Article Content

**കണ്ണൂർ; **ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ യു പി സ്‌കൂൾ ടീച്ചർ (മലയാളം-517/2019) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2021 ആഗസ്റ്റ് 12ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്കായി ജൂൺ ഒമ്പത്, 10, 15, 16, 17, 22, 23, 24 തീയതികളിൽ പി എസ് സി ജില്ലാ ഓഫീസിൽ നാലാം ഘട്ട ഇന്റർവ്യൂ നടക്കും.

പ്രൊഫൈൽ മെസേജ്, ഫോൺ എന്നിവ മുഖേന അറിയിപ്പ് ലഭിച്ച ഉദ്യോഗാർഥികൾ ഇന്റർവ്യൂ മെമ്മോ, ഒടിആർ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റും എല്ലാ അസ്സൽ പ്രമാണങ്ങളും കമ്മീഷൻ നിർദ്ദേശിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയും സഹിതം ഹാജരാകണം. ഇന്റർവ്യൂവിന് ഹാജരാകുന്നവർ കൊവിഡ് മാനദണ്ഡം പാലിക്കണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46586/up-school-teacher-interview)