---
title: "തെ​രു​വു​നാ​യ​യെ ഇ​ടി​ച്ച്‌ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് ഗൃഹ​നാ​ഥ​ന് ദാരുണാന്ത്യം "
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46595/accident"
published_at: "2022-06-02T07:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6298199ade395_n39169994216541351489997508b63937f1551a857110fced07974bbfc2fd7129fd933804182ae4d25f2b76.jpg"
keywords: []
---

# തെ​രു​വു​നാ​യ​യെ ഇ​ടി​ച്ച്‌ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് ഗൃഹ​നാ​ഥ​ന് ദാരുണാന്ത്യം 

> **Lead Summary:** **ക​രു​നാ​ഗ​പ്പ​ള്ളി**: തെ​രു​വു​നാ​യ​യെ ഇ​ടി​ച്ച്‌ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് ഗൃഹ​നാ​ഥ​ന്‍ മ​രി​ച്ചു.ത​ഴ​വ, മ​ണ​പ്പ​ള്ളി വ​ട​ക്ക് മോ​ഹ​ന​ഭ​വ​നി​ല്‍ മോഹ​ന​ന്‍ ആ​ണ് മ​രി​ച്ച​ത്.

## Article Content

**ക​രു​നാ​ഗ​പ്പ​ള്ളി**: തെ​രു​വു​നാ​യ​യെ ഇ​ടി​ച്ച്‌ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് ഗൃഹ​നാ​ഥ​ന്‍ മ​രി​ച്ചു.ത​ഴ​വ, മ​ണ​പ്പ​ള്ളി വ​ട​ക്ക് മോ​ഹ​ന​ഭ​വ​നി​ല്‍ മോഹ​ന​ന്‍ ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാവിലെ ആ​റ​ര​യോ​ടെയാണ് സംഭവം. പാ​വു​മ്പ പ​റ​മ്പത്തുകുള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ന് കി​ഴ​ക്കു​വ​ശം വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ മോ​ഹ​ന​നെ ഉ​ട​ന്‍ ത​ന്നെ കാ​യം​കു​ളം ഗ​വ.​ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീവന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മ‍ൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. ഭാ​ര്യ: ക​ല. മ​ക്ക​ള്‍: പാ​ര്‍​ത്ഥ​ന്‍, കീ​ര്‍​ത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46595/accident)