---
title: "'മാലിന്യത്തിൽ നിന്നും ധനം': പ്രദർശന വിപണന മേള"
english_title: "'Money from Waste': Exhibition and Marketing Fair"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46597/money-from-waste-exhibition-and-marketing-fair"
published_at: "2022-06-02T07:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62981be4f0a5c_images (14).jpeg"
keywords: []
---

# 'മാലിന്യത്തിൽ നിന്നും ധനം': പ്രദർശന വിപണന മേള

> **Lead Summary:** **കണ്ണൂർ; **ജില്ലാ ഭരണകൂടവും മട്ടന്നൂർ നഗരസഭയും ഹരിത കേരളം മിഷനും സംയുക്തമായി 'മാലിന്യത്തിൽ നിന്നും ധനം' പ്രദർശന വിപണന മേള സംഘടിപ്പിക്കുന്നു. ജൂൺ ഒമ്പത്, 10, 11 തീയതികളിൽ മട്ടന്നൂർ ടൗണിനു സമീപം പ്രത്യേകം തയ്യാറാക്കുന്ന നഗരിയിലാണ് മേള.

## Article Content

**കണ്ണൂർ; **ജില്ലാ ഭരണകൂടവും മട്ടന്നൂർ നഗരസഭയും ഹരിത കേരളം മിഷനും സംയുക്തമായി 'മാലിന്യത്തിൽ നിന്നും ധനം' പ്രദർശന വിപണന മേള സംഘടിപ്പിക്കുന്നു. ജൂൺ ഒമ്പത്, 10, 11 തീയതികളിൽ മട്ടന്നൂർ ടൗണിനു സമീപം പ്രത്യേകം തയ്യാറാക്കുന്ന നഗരിയിലാണ് മേള.

ഇതിന്റെ ഭാഗമായി ജൂൺ 10ന് പാഴ്‌വസ്തുക്കളിൽ നിന്ന് മൂല്യവർധിത ഉൽ്പന്നങ്ങളുടെ നിർമാണ മത്സരം സംഘടിപ്പിക്കും. മാലിന്യമെന്നു പറഞ്ഞ് ഒഴിവാക്കുന്ന വസ്തുക്കൾ മാത്രമേ നിർമാണത്തിനായി ഉപയോഗിക്കാവൂ. രണ്ട് മണിക്കൂർ സമയമാണ് ഇതിനായി അനുവദിക്കുക. പ്രായ പരിധിയില്ല. പങ്കെടുക്കാൻ താൽപര്യമുള്ളവർ ജൂൺ അഞ്ചിനുള്ളിൽ 8129218246 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യണം. വിജയികൾക്ക് സമ്മാനങ്ങൾ നൽകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46597/money-from-waste-exhibition-and-marketing-fair)