---
title: "അമ്പായത്തോട് സെന്റ് ജോർജ്ജസ് എൽ പി, യു പി സ്കൂളുകളുടെ സംയുക്ത പ്രവേശനോത്സവം സംഘടിപ്പിച്ചു"
english_title: "Lpupschool"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46604/lpupschool"
published_at: "2022-06-02T08:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6298254e3ffd3_Picsart_22-06-02_08-18-46-955.jpg"
keywords: []
---

# അമ്പായത്തോട് സെന്റ് ജോർജ്ജസ് എൽ പി, യു പി സ്കൂളുകളുടെ സംയുക്ത പ്രവേശനോത്സവം സംഘടിപ്പിച്ചു

> **Lead Summary:** 2022-23 അധ്യയന വർഷത്തെ അമ്പായത്തോട് എൽ പി, യു പി സ്കൂളുകളുടെ സംയുക്ത പ്രവേശനോത്സവം അമ്പായത്തോട് സെന്റ് ജോർജ്ജസ് എൽ പി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്നു.

## Article Content

2022-23 അധ്യയന വർഷത്തെ അമ്പായത്തോട് എൽ പി, യു പി സ്കൂളുകളുടെ സംയുക്ത പ്രവേശനോത്സവം അമ്പായത്തോട് സെന്റ് ജോർജ്ജസ് എൽ പി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്നു.

സ്കൂൾ മാനേജർ ഫാ. കുര്യൻ വാഴയിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പേരാവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സുനീന്ദ്രൻ കൂർപ്പിലേടത്ത് ഉദ്ഘാടനം ചെയ്തു. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ഷേർളി പടിയാനിക്കൽ ഏഴാം വാർഡ് മെമ്പർ ബാബു കാരുവേലിൽ എന്നിവർ ആശംസകളറിയിച്ചു സംസാരിച്ചു.

സെന്റ് ജോർജ്ജസ് എൽ പി സ്കൂളിൽ നിന്നും സ്ഥലം മാറിപ്പോകുന്ന ഹെഡ്മിസ്ട്രെസ് മേരി മാത്യു, യു പി സ്കൂളിൽ നിന്നും സ്ഥലം മാറിപ്പോകുന്ന അധ്യാപകരായ ജെയ്ബി ജോസഫ്, സിസ്റ്റർ ജ്യോതി എസ് എ ബി എസ്, ഓഫീസ് സ്റ്റാഫ്‌ ബിജു ജോസഫ് എന്നിവർക്ക് യാത്രയയപ്പും നൽകി. നവാഗതരായ കുട്ടികളെ സ്വാഗതം ചെയ്തു. യു പി സ്കൂൾ ഹെഡ് മാസ്റ്റർ ജോൺ ടി വി സ്വാഗതം ആശംസിച്ച ചടങ്ങിൽ എൽ പി സ്കൂൾ പ്രധാനധ്യാപിക മേരി മാത്യു നന്ദി അറിയിച്ചു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46604/lpupschool)