---
title: "കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു: സർക്കാർ ഉത്തരവ് വന്നശേഷം ഇതാദ്യം "
english_title: "The wild boar landed on the farm and was shot"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46622/the-wild-boar-landed-on-the-farm-and-was-shot"
published_at: "2022-06-02T09:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629839b5ed95f_n3917218601654143176190fbffca50a9149fe1a8b5e807b4cbc3f147989c5302d6b74f4301296605b807d5.jpg"
keywords: []
---

# കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു: സർക്കാർ ഉത്തരവ് വന്നശേഷം ഇതാദ്യം 

> **Lead Summary:** **കോടഞ്ചേരി:**സര്‍ക്കാര്‍ ഉത്തരവ് വന്നതിന് ശേഷം ഇതാദ്യമായാണ് പഞ്ചായത്തിന്റെ അനുമതിയോടെ പന്നിയെ വെടിവച്ച്‌ കൊല്ലുന്നത്. ഞാളിയത്ത് യോഹന്നാന്റെ കൃഷിയിടത്തില്‍ ഇറങ്ങിയ പന്നിയെയാണ് വെടിവച്ചത്.

## Article Content

**കോടഞ്ചേരി:**സര്‍ക്കാര്‍ ഉത്തരവ് വന്നതിന് ശേഷം ഇതാദ്യമായാണ് പഞ്ചായത്തിന്റെ അനുമതിയോടെ പന്നിയെ വെടിവച്ച്‌ കൊല്ലുന്നത്. ഞാളിയത്ത് യോഹന്നാന്റെ കൃഷിയിടത്തില്‍ ഇറങ്ങിയ പന്നിയെയാണ് വെടിവച്ചത്.

തോക്ക് ലൈസന്‍സുള്ള ബാബുവാണ് പന്നിയെ വെടിവച്ചത്. ജനവാസ മേഖലകളില്‍ ഇറങ്ങുന്ന കാട്ടു പന്നിയെ വെടിവെച്ച്‌ കൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കി അടുത്തിടെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. തോക്കിന് ലൈസന്‍സ് ഉള്ളവര്‍ക്കും പൊലീസുകാര്‍ക്കും പന്നിയെ വെടിവച്ചു കൊല്ലാന്‍ അനുമതിയുണ്ട്.

നിലവിലെ വ്യവസ്ഥ കാട്ടുപന്നി ശല്യം തടയാന്‍ അപര്യാപ്തമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡിനുള്ള അധികാരമാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ജനവാസമേഖലകളില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്ക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിക്കൊണ്ടുള്ള പുതിയ ഉത്തരവാണ് പുറത്തിറങ്ങിയത്.

ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ അനുയോജ്യമായ മാര്‍ഗങ്ങളിലൂടെ കൊല്ലാന്‍ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലവന്മാര്‍ക്ക് അധികാരം നല്‍കുന്നതാണ് ഉത്തരവ്. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ തലവന്മാര്‍ക്ക് ഒണററി വൈല്‍ഡ്‍ലൈഫ് വാര്‍‍ഡന്‍ എന്ന പദവി നല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46622/the-wild-boar-landed-on-the-farm-and-was-shot)