---
title: "വടകര കെ.ടി ബസാറില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു"
english_title: "The gas tanker lorry overturned"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46639/the-gas-tanker-lorry-overturned"
published_at: "2022-06-02T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6298489946e6c_n3917394781654147178276445d0f2d19986d9fe30040c7c8429775a4bb6b0dbe7dbc114f8c3aa975e7abf6.jpg"
keywords: []
---

# വടകര കെ.ടി ബസാറില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു

> **Lead Summary:** **വടകര: **കെ.ടി ബസാറില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് മംഗലാപുരത്ത് നിന്ന് കൊല്ലത്തേക്കു പോകുകയായിരുന്ന ടാങ്കര്‍ ലോറി വടകര കെ.ടി.ബസാറിന് സമീപത്ത് വച്ച്‌ അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ലോറി കെടി ബസാറിന് സമീപത്തെ പഴയ റോഡിലേക്ക് മറിയുകയായിരുന്നു.

## Article Content

**വടകര: **കെ.ടി ബസാറില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് മംഗലാപുരത്ത് നിന്ന് കൊല്ലത്തേക്കു പോകുകയായിരുന്ന ടാങ്കര്‍ ലോറി വടകര കെ.ടി.ബസാറിന് സമീപത്ത് വച്ച്‌ അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ലോറി കെടി ബസാറിന് സമീപത്തെ പഴയ റോഡിലേക്ക് മറിയുകയായിരുന്നു.

ടാങ്കറില്‍ ഗ്യാസ് ഉണ്ടായിരുനെങ്കിലും ഗ്യാസ് ലീക്ക് ആവാത്തത് ആശ്വാസകരമായി. അപകടത്തില്‍ ലോറിയുടെ മുന്‍ഭാഗം തകര്‍ന്നു. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. നിലവില്‍ ലോറിയില്‍ നിന്നും ടാങ്കര്‍ മാറ്റിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46639/the-gas-tanker-lorry-overturned)