---
title: "ഏലപ്പീടികയിൽ വിദ്യാർത്ഥികൾക്ക് കുട വിതരണം ചെയ്തു "
english_title: "Umbrellas were distributed to the students at Elapedika"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46669/umbrellas-were-distributed-to-the-students-at-elapedika"
published_at: "2022-06-02T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/629859022ced5_Picsart_22-06-02_11-59-08-671.jpg"
keywords: []
---

# ഏലപ്പീടികയിൽ വിദ്യാർത്ഥികൾക്ക് കുട വിതരണം ചെയ്തു 

> **Lead Summary:** **ഏലപ്പീടിക: **അനുഗ്രഹ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വായനശാല ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന വായന ചങ്ങാത്തം സഹവാസ ക്യാമ്പിൽ പങ്കെടുത്ത 41 സ്കൂൾ വിദ്യാർത്ഥികൾക്ക് സമ്മാനമായി കുട വിതരണം ചെയ്തു.

## Article Content

**ഏലപ്പീടിക: **അനുഗ്രഹ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വായനശാല ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന വായന ചങ്ങാത്തം സഹവാസ ക്യാമ്പിൽ പങ്കെടുത്ത 41 സ്കൂൾ വിദ്യാർത്ഥികൾക്ക് സമ്മാനമായി കുട വിതരണം ചെയ്തു.

ഇരിട്ടി,താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രഞ്ജിത് കമൽ ഉൽഘാടനം ചെയ്തു.ജിബിൻ വർഗ്ഗീസ് അദ്ധ്യക്ഷനായി.സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം കെ.എ. ബഷീർ, വാർഡ് മെമ്പർ ജിമ്മി അബ്രാഹം എന്നിവർ സംസാരിച്ചു. കൊളക്കാട് സെൻ്റ്: സെബാസ്റ്റ്യൻസ് യു.പി.സ്കൂൾ അദ്ധ്യാപകൻ ജെയിംസ് മാസ്റ്റർ വായനയുടെ വസന്തം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

പേരാവൂർ എക്സൈസ് റെയ്ഞ്ച് ഓഫീസിലെ ബാബുമോൻ ഫ്രാൻസിസ് 'വിദ്യാർത്ഥികൾ ലഹരിക്കെതിരെ' എന്ന വിഷയാവതരണം നടത്തി.മഴക്കാല രോഗങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും എന്ന വിഷയത്തിൽ കണിച്ചാർ പ്രാഥമികാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഇ.വി.അഗസ്റ്റിൻ ക്ലാസ്സ് എടുത്തു. കളഞ്ഞ് കിട്ടിയ ഒരു പവൻ സ്വർണ്ണമാല ഉടമസ്ഥന് തിരികെ നൽകിയ ജെയ്സൺ കാട്ടാമ്പള്ളിക്ക് വായനശാലയുടെ ഉപഹാരവും വായന ചങ്ങാത്തത്തിലും, സഹവാസ ക്യാമ്പിലും ഏഴാം വാർഡിലെ വിവിധ ഭാഗങ്ങളിൽ നിന്ന് പങ്കെടുത്ത 41കുട്ടികൾക്ക് സമ്മാനമായ് കുടയും പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാൻ്റി തോമസ് വിതരണം ചെയ്തു.

സന്തോഷ് മാവേലി, സജി. പി.കെ., ജിബിൻ വർഗ്ഗീസ്, ജെയ്മോൻ.ഒ.എ., ഷിജു.ഇ കെ. ആശാ വർക്കർ മിനി സജി, ലിജി ജെയ്സൺ, റെജി ജോർജ്ജ്,എ ഡി എസ് അംഗങ്ങളായ പ്രമീള സുരേന്ദ്രൻ, സോഫി വയലിൽ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46669/umbrellas-were-distributed-to-the-students-at-elapedika)