---
title: "പരിശീലനം ലഭിക്കാത്ത പൈലറ്റ് വിമാനം താഴെയിറക്കി: എയർ വിസ്താരയ്ക്ക് 10 ലക്ഷം രൂപ പിഴ "
english_title: "The pilot landed the plane without training"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46687/the-pilot-landed-the-plane-without-training"
published_at: "2022-06-02T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62986521ac9d0_n39177033616541544846849a9ceb35ad8d746d4ded62c3c2f2fc787abb1a833ec0fb1ea051e1c02ba9b789.jpg"
keywords: []
---

# പരിശീലനം ലഭിക്കാത്ത പൈലറ്റ് വിമാനം താഴെയിറക്കി: എയർ വിസ്താരയ്ക്ക് 10 ലക്ഷം രൂപ പിഴ 

> **Lead Summary:** **ന്യൂഡല്‍ഹി: **സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് വിമാന കമ്ബനിയായ എയര്‍ വിസ്താരയ്ക്ക് പിഴ.എയര്‍ വിസ്താരയ്ക്ക് പത്തുലക്ഷം രൂപയാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പിഴയായി ചുമത്തിയത്. മതിയായ പരിശീലനം ലഭിക്കാത്ത പൈലറ്റിനെ വിമാനം പറത്താന്‍ നിയോഗിച്ചതിനാണ് നടപടി.

## Article Content

**ന്യൂഡല്‍ഹി: **സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് വിമാന കമ്ബനിയായ എയര്‍ വിസ്താരയ്ക്ക് പിഴ.എയര്‍ വിസ്താരയ്ക്ക് പത്തുലക്ഷം രൂപയാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പിഴയായി ചുമത്തിയത്. മതിയായ പരിശീലനം ലഭിക്കാത്ത പൈലറ്റിനെ വിമാനം പറത്താന്‍ നിയോഗിച്ചതിനാണ് നടപടി.

ഇന്‍ഡോര്‍ വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്. വിമാനത്തിലെ ഫസ്റ്റ് ഓഫീസറായ പൈലറ്റിന് സിമുലേറ്ററില്‍ നിന്ന് മതിയായ പരിശീലനം ലഭിച്ചിട്ടില്ല എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഡിജിസിഎയുടെ നടപടി. യാത്രക്കാരുടെ ജീവന്‍ വച്ച്‌ കളിച്ചത് ഗുരുതര സുരക്ഷാ വീഴ്ചയാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് ഡിജിസിഎ പിഴ ചുമത്തിയത്. യാത്രക്കാരുമായി വിമാനം പറത്തുന്നതിന് മുന്‍പ് ഫസ്റ്റ് ഓഫീസര്‍ സിമുലേറ്റേറില്‍ വിമാനം താഴെ ഇറക്കിയുള്ള പരിശീലനം നേടേണ്ടതുണ്ട്.

ഫസ്റ്റ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കും മുന്‍പ് ക്യാപ്റ്റനും സമാനമായ നിലയില്‍ പരിശീലനം നേടിയിരിക്കണം. എന്നാല്‍ ഇവിടെ ഗുരുതമായ സുരക്ഷാ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതായി ഡിജിസിഎ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46687/the-pilot-landed-the-plane-without-training)