---
title: "കോഴിക്കോട് പുഴയിൽ കാണാതായ 13കാരന്റെ മൃതദേഹം കണ്ടെത്തി "
english_title: "The body of a 13-year-old boy who went missing in a river has been found"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46729/the-body-of-a-13-year-old-boy-who-went-missing-in-a-river-has-been-found"
published_at: "2022-06-02T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62987fbd6d304_n391816342165416129544349812a338cc1bb6140169b9f62cdd7c8c7f17ae3186ddb9dc29892f166137581.jpg"
keywords: []
---

# കോഴിക്കോട് പുഴയിൽ കാണാതായ 13കാരന്റെ മൃതദേഹം കണ്ടെത്തി 

> **Lead Summary:** **കോഴിക്കോട്**: ചെക്യാട് ഉമ്മത്തൂര്‍ പുഴയില്‍ കാണാതായ 13 കാരന്‍ മിസ്ഹബിന്റെ മൃതദേഹം കണ്ടെത്തി. ഒഴുക്കില്‍ പെട്ട സ്ഥലത്ത് നിന്ന് മൂന്നു കിലോമീറ്റര്‍ അകലെ പെരിങ്ങത്തൂര്‍ പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

**കോഴിക്കോട്**: ചെക്യാട് ഉമ്മത്തൂര്‍ പുഴയില്‍ കാണാതായ 13 കാരന്‍ മിസ്ഹബിന്റെ മൃതദേഹം കണ്ടെത്തി. ഒഴുക്കില്‍ പെട്ട സ്ഥലത്ത് നിന്ന് മൂന്നു കിലോമീറ്റര്‍ അകലെ പെരിങ്ങത്തൂര്‍ പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

എന്‍ഡിആര്‍എഫ് സംഘം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ കൊച്ചിയില്‍ നിന്നെത്തിയ അഞ്ചംഗ നേവി സംഘം നടത്തിയ തിരച്ചിലിലാണ് അപകടം നടന്ന സ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ പെരിങ്ങത്തൂര്‍ പുഴയില്‍ മിസ് ഹബിന്റെ മൃതദേഹം കണ്ടെത്തിയത്.

ആറ് വിദ്യാര്‍ത്ഥികളാണ് ചൊവ്വാഴ്ച വൈകീട്ട് ചെക്യാട് ഉമ്മത്തൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയത്. അടി ഒഴുക്ക് ശക്തമായതോടെ ബാക്കി ഉള്ളവര്‍ കരയില്‍ കയറി. മിസ്ഹബും മുഹമ്മദും ഒഴുക്കില്‍പ്പെടുകയായിരുന്നു. മുഹമ്മദിനെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫയര്‍ ഫോഴ്സിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ രണ്ട് ദിവസം തിരച്ചില്‍ നടത്തിയിട്ടും മിസ്ഹബിനെ കണ്ടെത്താനായില്ല. തുടര്‍ന്നാണ് നേവിയുടെ സഹായം തേടിയത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46729/the-body-of-a-13-year-old-boy-who-went-missing-in-a-river-has-been-found)