---
title: "അടിസ്ഥാന വികസനത്തോടൊപ്പം വികസന പദ്ധതികളുമായി പയ്യന്നൂർ നഗരസഭ "
english_title: "Payyannur Municipality "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46748/payyannur-municipality"
published_at: "2022-06-02T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62988d05b3c3d_Picsart_22-06-02_15-41-23-152.png"
keywords: []
---

# അടിസ്ഥാന വികസനത്തോടൊപ്പം വികസന പദ്ധതികളുമായി പയ്യന്നൂർ നഗരസഭ 

> **Lead Summary:** അടിസ്ഥാനവികസനത്തോടൊപ്പം വികസന പദ്ധതികളുമായി പയ്യന്നൂർ നഗരസഭ വികസന സെമിനാർ അവതരിപ്പിച്ചു.14-ാം പഞ്ചവത്സര പദ്ധതി 2022-23 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പയ്യന്നൂർ നഗരസഭ വികസന സെമിനാര്‍ പയ്യന്നൂർ എം.എൽ എ ടി.ഐ.മധുസൂദനൻ ഉദ്ഘാടനം ചെയ്തു.

## Article Content

അടിസ്ഥാനവികസനത്തോടൊപ്പം വികസന പദ്ധതികളുമായി പയ്യന്നൂർ നഗരസഭ വികസന സെമിനാർ അവതരിപ്പിച്ചു.14-ാം പഞ്ചവത്സര പദ്ധതി 2022-23 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പയ്യന്നൂർ നഗരസഭ വികസന സെമിനാര്‍ പയ്യന്നൂർ എം.എൽ എ ടി.ഐ.മധുസൂദനൻ ഉദ്ഘാടനം ചെയ്തു.

ചെയർപേഴ്സൺ കെ.വി.ലളിത അദ്ധ്യക്ഷത വഹിച്ചു.നഗരസഭ വികസന കാഴ്ചപ്പാടും 2021-22 വർഷത്തെ വാർഷിക പദ്ധതി അവലോകനവും വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അവതരിപ്പിച്ചു.

2022 - 23 കരട് പദ്ധതിരേഖ വികസന കാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ സി.ജയ അവതരിപ്പിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ബാലൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.വി.സജിത, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.പി. സമീറ, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.വിശ്വനാഥൻ,കൗൺസിലർ കെ.കെ. ഫൽഗുനൻ , മുൻനഗരസഭ ചെയർമാൻ അഡ്വ: ശശിവട്ടക്കൊവ്വൽ , നഗരസഭ സെക്രട്ടറി എം.കെ.ഗിരീഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.വി.രവീന്ദ്രൻ, വി.പി സുകുമാരൻഎന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46748/payyannur-municipality)