---
title: " ദേശീയ ദുരന്ത നിവാരണ സേന പയ്യന്നൂർ താലൂക്കിലെ വിവിധ ഇടങ്ങളിൽ സന്ദർശനം നടത്തി"
english_title: "Disaster Management Force"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46765/disaster-management-force"
published_at: "2022-06-02T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6298a43665dc4_Picsart_22-06-02_17-20-21-354.png"
keywords: []
---

#  ദേശീയ ദുരന്ത നിവാരണ സേന പയ്യന്നൂർ താലൂക്കിലെ വിവിധ ഇടങ്ങളിൽ സന്ദർശനം നടത്തി

> **Lead Summary:** കാലവർഷ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി ദേശീയ ദുരന്ത നിവാരണ സേന പയ്യന്നൂർ താലൂക്കിലെ വിവിധ ഇടങ്ങളിൽ സന്ദർശനം നടത്തി.

## Article Content

കാലവർഷ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി ദേശീയ ദുരന്ത നിവാരണ സേന പയ്യന്നൂർ താലൂക്കിലെ വിവിധ ഇടങ്ങളിൽ സന്ദർശനം നടത്തി.

തിരുമേനി, പുളിങ്ങോം പ്രദേശത്ത് മണ്ണിടിച്ചിൽ ഭീഷണിയും പൈപ്പിംഗ് പ്രതിഭാസവുമുള്ള സ്ഥലങ്ങളാണ് സന്ദർശിച്ചത്   എൻ. ഡി. ആർ. എഫ്   നാലാം ബറ്റാലിയൻ ചെന്നൈ യിലെ സബ് ഇൻസ്പെക്ടർ കെ.കെ.അശോകന്റെ നേതൃത്വത്തിലുള്ള 16 അംഗ സംഘമാണ് സന്ദർശിച്ചത്.

പയ്യന്നൂർ തഹസിൽദാർ എം.കെ.മനോജ് കുമാർ, ഭൂരേഖ തഹസിൽദാർ ജി.ആനന്ദ്, കണ്ണൂർ ഭൂരേഖ തഹസിൽദാർ കെ.ചന്ദ്രശേഖരൻ തുടങ്ങിയവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.എൻ. ഡി. ആർ. എഫ് സേനാംഗങ്ങളുടെ നേതൃത്വത്തിൽ നാളെ രാവിലെ 11 മണിക്ക് പയ്യന്നൂർ നഗരസഭാ ഹാളിൽ പരിശീലന ക്ലാസ്സും നടത്തുന്നതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46765/disaster-management-force)