---
title: "ജില്ലാ പ്രാഗ്രാം മാനേജർ നിയമനം"
english_title: "District program manager"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46768/district-program-manager"
published_at: "2022-06-02T17:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6298aa88e6d85_images (9).jpeg"
keywords: []
---

# ജില്ലാ പ്രാഗ്രാം മാനേജർ നിയമനം

> **Lead Summary:** **കണ്ണൂർ** : ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പിഎംഎംഎസ്വൈ പദ്ധതിയുടെ ഫീൽഡ്തല പ്രവർത്തനങ്ങൾക്കായി ജില്ലയിൽ കരാറടിസ്ഥാനത്തിൽ ജില്ലാ പാഗ്രാം മാനേജറെ നിയമിക്കുന്നു.

## Article Content

**കണ്ണൂർ** : ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പിഎംഎംഎസ്വൈ പദ്ധതിയുടെ ഫീൽഡ്തല പ്രവർത്തനങ്ങൾക്കായി ജില്ലയിൽ കരാറടിസ്ഥാനത്തിൽ ജില്ലാ പാഗ്രാം മാനേജറെ നിയമിക്കുന്നു.

യോഗ്യത: ഫിഷറീസ് സയൻസ് ബിരുദാനന്തര ബിരുദം/എം എസ് സി സുവോളജി/എം എസ് സി മറൈൻ സയൻസ്/എം എസ് സി മറൈൻ ബയോളജി/ഫിഷറീസ് ഇക്കണോമിക്സസ്/ഇൻഡസ്ട്രിയൽ ഫിഷറീസ്/ഫിഷറീസ് ബിസിനസ് മാനേജ്മെന്റ് എന്നിവയിലേതെങ്കിലുമുള്ള ബിരുദാനന്തര ബിരുദം. കൂടാതെ ഇഫർമേഷൻ ടെക്നോളജിയിലോ കമ്പ്യൂട്ടർ ആപ്ലിക്കേഷനിലോ കുറഞ്ഞത് ഡിപ്ലോമ. അഭിലഷണീയ യോഗ്യത: മാനേജ്മെൻിലുള്ള ബിരുദം. അഗ്രിബിസിനസ് മാനേജ്മെന്റിന് മുൻഗണന. പ്രായപരിധി 35 വയസ്സ്. താൽപര്യമുള്ളവർ ബയോഡാറ്റയുംസർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യയാലയം, മാപ്പിളബേ ഫിഷറീസ് കോംപ്ലക്സ്, കണ്ണൂർ എന്ന വിലാസത്തിൽ തപാൽ മാർഗമോ നേരിട്ടോ, ddfisherieskannur@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ ജൂൺ ഏഴിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണം. ഫോൺ: 0497 2731081.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46768/district-program-manager)