---
title: "കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കവാത്ത് ഫോര്‍മേഷന്‍ ക്യാമ്പ് രണ്ടാം ഘട്ടം ആരംഭിച്ചു"
english_title: " StThomas Higher Secondary SchoolKelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46772/stthomas-higher-secondary-schoolkelakam"
published_at: "2022-06-02T18:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6298b4f666c59_Picsart_22-06-02_18-31-58-010.jpg"
keywords: []
---

# കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കവാത്ത് ഫോര്‍മേഷന്‍ ക്യാമ്പ് രണ്ടാം ഘട്ടം ആരംഭിച്ചു

> **Lead Summary:** **കേളകം**: കോവിഡ് നഷ്ടപ്പെടുത്തിയ രണ്ട് വര്‍ഷം വീണ്ടെടുക്കുന്നതിനും മാനസികവും ശാരീരികവും ബുദ്ധിപരവുമായി കുട്ടികളെ ഉണര്‍ത്തുന്നതിന് കവാത്ത് എന്ന പേരില്‍ എട്ടാം ക്ളാസിലെ കുട്ടികള്‍ക്കായി നടത്തുന്ന ഫോര്‍മേഷന്‍ ക്യാമ്പ് ആരംഭിച്ചു.

## Article Content

**കേളകം**: കോവിഡ് നഷ്ടപ്പെടുത്തിയ രണ്ട് വര്‍ഷം വീണ്ടെടുക്കുന്നതിനും മാനസികവും ശാരീരികവും ബുദ്ധിപരവുമായി കുട്ടികളെ ഉണര്‍ത്തുന്നതിന് കവാത്ത് എന്ന പേരില്‍ എട്ടാം ക്ളാസിലെ കുട്ടികള്‍ക്കായി നടത്തുന്ന ഫോര്‍മേഷന്‍ ക്യാമ്പ് ആരംഭിച്ചു.

കേളകം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ബിജു പൊരുമത്തറ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മദര്‍ പിടിഎ പ്രസിഡന്‍റ് ബീന ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ എം വി മാത്യു ക്യാമ്പ് വിശദീകരണം നടത്തി. ഷാജന്‍ ജോസ്, ഫാ. എല്‍ദോ ജോണ്‍, പ്രതീഷ്, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ദീപ തോമസ് സ്വാഗതവും രാധിക എം കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46772/stthomas-higher-secondary-schoolkelakam)