---
title: "മുതിർന്നവരുടെ സാന്നിധ്യമില്ലാതെ കുട്ടികൾ ജലാശയങ്ങളിൽ ഇറങ്ങുന്നതിന് വിലക്ക്: കോഴിക്കോട് കളക്‌ടർ "
english_title: "Children are not allowed in the water"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46822/children-are-not-allowed-in-the-water"
published_at: "2022-06-03T06:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62995cb4d658d_images (1).jpeg"
keywords: []
---

# മുതിർന്നവരുടെ സാന്നിധ്യമില്ലാതെ കുട്ടികൾ ജലാശയങ്ങളിൽ ഇറങ്ങുന്നതിന് വിലക്ക്: കോഴിക്കോട് കളക്‌ടർ 

> **Lead Summary:** **കോഴിക്കോട്**: കോഴിക്കോട് ജില്ലയിൽ കുട്ടികൾക്ക് ജലാശയങ്ങളിൽ ഇറങ്ങുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കലക്ടറുടെ ഉത്തരവ്. കാലവര്‍ഷം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ മുങ്ങി മരണങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ 18 വയസില്‍ താഴെയുള്ളവര്‍ മുതിര്‍ന്ന വ്യക്തികളുടെ സാന്നിധ്യത്തിലല്ലാതെ ജലാശയങ്ങളില്‍ ഇറങ്ങരുത്.

## Article Content

**കോഴിക്കോട്**: കോഴിക്കോട് ജില്ലയിൽ കുട്ടികൾക്ക് ജലാശയങ്ങളിൽ ഇറങ്ങുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കലക്ടറുടെ ഉത്തരവ്. കാലവര്‍ഷം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ മുങ്ങി മരണങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ 18 വയസില്‍ താഴെയുള്ളവര്‍ മുതിര്‍ന്ന വ്യക്തികളുടെ സാന്നിധ്യത്തിലല്ലാതെ ജലാശയങ്ങളില്‍ ഇറങ്ങരുത്.

നിർദ്ദേശങ്ങൾ പലിക്കത്തവർക്കേതിരെ കർശന നടപടികൾ സ്വീകരിക്കും. ഇതിനായി പൊലീസിന്റെ സഹായം തേടുമെന്നും കലക്ടർ അറിയിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപന മേധാവികളും വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ബോധവത്കരണം നല്‍കണം. തദ്ദേശ സ്വയംഭരണ മേധാവികള്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46822/children-are-not-allowed-in-the-water)