---
title: "പ്രയാസ് പദ്ധതി: പെന്‍ഷന്‍ ഉത്തരവ് വിതരണം ചെയ്തു"
english_title: "Prayas Plan: Pension order issued"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46832/prayas-plan-pension-order-issued"
published_at: "2022-06-03T08:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62997483e0fb5_images (22).jpeg"
keywords: []
---

# പ്രയാസ് പദ്ധതി: പെന്‍ഷന്‍ ഉത്തരവ് വിതരണം ചെയ്തു

> **Lead Summary:** **കണ്ണൂർ : **പ്രയാസ് പദ്ധതിയുടെ ഭാഗമായുള്ള മെയ് മാസത്തെ പെന്‍ഷന്‍ ഉത്തരവ് വിതരണം പിണറായി ബീഡി തൊഴിലാളി സഹകരണ സംഘം ഓഫീസില്‍ നടന്നു. വിരമിക്കുന്ന ദിനത്തില്‍ തന്നെ പ്രോവിഡന്റ് ഫണ്ട് വരിക്കാര്‍ക്ക് പെന്‍ഷന്‍ ഉത്തരവ് കൈമാറുന്നതിന്റെ ഭാഗമായി ഇ പി എഫ് ഒ നടപ്പാക്കുന്ന പദ്ധതിയാണ് പ്രയാസ്.

## Article Content

**കണ്ണൂർ : **പ്രയാസ് പദ്ധതിയുടെ ഭാഗമായുള്ള മെയ് മാസത്തെ പെന്‍ഷന്‍ ഉത്തരവ് വിതരണം പിണറായി ബീഡി തൊഴിലാളി സഹകരണ സംഘം ഓഫീസില്‍ നടന്നു. വിരമിക്കുന്ന ദിനത്തില്‍ തന്നെ പ്രോവിഡന്റ് ഫണ്ട് വരിക്കാര്‍ക്ക് പെന്‍ഷന്‍ ഉത്തരവ് കൈമാറുന്നതിന്റെ ഭാഗമായി ഇ പി എഫ് ഒ നടപ്പാക്കുന്ന പദ്ധതിയാണ് പ്രയാസ്.

കണ്ണൂര്‍ റീജിയണല്‍ ഓഫീസിന്റെ പരിധിയിലുള്ള തൊഴിലാളി പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളായ പിണറായി ബീഡി തൊഴിലാളി സഹകരണ സംഘം ജീവനക്കാരായ 13 പേര്‍ക്കും കതിരൂര്‍ ബീഡി തൊഴിലാളി സഹകരണ സംഘം ജീവനക്കാരായ ഏഴ് പേര്‍ക്കും റീജിയണല്‍ പി എഫ് കമ്മീഷണര്‍ വി എബിന്‍ വിശ്വനാഥ് രേഖകള്‍ വിതരണം ചെയ്തു. ചടങ്ങില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ വി കെ രേഖ, സെക്ഷന്‍ സൂപ്പര്‍വൈസര്‍ എല്‍ എം മുരളീധരന്‍, കെ സദാനന്ദന്‍, തൊഴിലുടമാ പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46832/prayas-plan-pension-order-issued)