---
title: "കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഉത്സവ നഗരിയിൽ മിന്നൽ പരിശോധന നടത്തി"
english_title: "Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46840/kottiyoor"
published_at: "2022-06-03T08:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62997cd112923_Picsart_22-06-03_08-44-36-421.jpg"
keywords: []
---

# കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഉത്സവ നഗരിയിൽ മിന്നൽ പരിശോധന നടത്തി

> **Lead Summary:** **കൊട്ടിയൂർ: **കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഉത്സവ നഗരിയിൽ ഹോട്ടൽ, കൂൾബാർ എന്നിവിടങ്ങളിൽ മിന്നൽ പരിശോധന നടത്തി. പുലർച്ചെ 5 മണിയോട് കൂടി ആരംഭിച്ച പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു.

## Article Content

**കൊട്ടിയൂർ: **കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഉത്സവ നഗരിയിൽ ഹോട്ടൽ, കൂൾബാർ എന്നിവിടങ്ങളിൽ മിന്നൽ പരിശോധന നടത്തി. പുലർച്ചെ 5 മണിയോട് കൂടി ആരംഭിച്ച പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു.

2 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ശുചിത്വ നിർദ്ദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾ അടച്ചു പൂട്ടുമെന്നും നിയമനടപടികൾ നേരിടേണ്ടി വരുമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

ഹെൽത്ത്‌ ഇൻസ്‌പെക്ടർ വി വി രാജേഷ്, റ്റി എ ജെയ്സൺ, എ ഹാഷിം, ഷൈനേഷ് പി, ഷാഹിന റ്റി എ, സുരഭി പി കെ എന്നിവർ അടങ്ങിയ ടീം ആണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും തുടർ പരിശോധന ഉണ്ടായിരിക്കും എന്ന് ഹെൽത്ത്‌ ഇൻസ്‌പെക്ടർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46840/kottiyoor)