---
title: "കനത്ത മഴ ; സംസ്ഥാനത്ത് മരണസംഖ്യ മൂന്നായി"
english_title: "Heavy rain; 3 deaths in state"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/4686/heavy-rain-3-deaths-in-state"
published_at: "2021-10-12T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61651874719d4_images - 2021-10-12T103652.898.jpeg"
keywords: []
---

# കനത്ത മഴ ; സംസ്ഥാനത്ത് മരണസംഖ്യ മൂന്നായി

> **Lead Summary:** കൊ​ല്ലം: തെ​ന്മ​ല​യി​ല്‍ തോ​ട്ടി​ല്‍ വീ​ണ് വ​യോ​ധി​ക​ന്‍ മ​രി​ച്ചു. നാ​ഗ​മ​ല സ്വ​ദേ​ശി ഗോ​വി​ന്ദ​രാ​ജ് ആ​ണ് മ​രി​ച്ച​ത്.

## Article Content

കൊ​ല്ലം: തെ​ന്മ​ല​യി​ല്‍ തോ​ട്ടി​ല്‍ വീ​ണ് വ​യോ​ധി​ക​ന്‍ മ​രി​ച്ചു. നാ​ഗ​മ​ല സ്വ​ദേ​ശി ഗോ​വി​ന്ദ​രാ​ജ് ആ​ണ് മ​രി​ച്ച​ത്.

റോ​ഡ് മു​റി​ച്ചു ക​ട​ക്ക​വെ ഇ​യാ​ള്‍ തോ​ട്ടി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് മ​ഴ​ക്കെ​ടു​തി​യി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി.

മ​ല​പ്പു​റം ക​രി​പ്പൂ​രി​ല്‍ വീ​ട് ത​ക​ര്‍​ന്ന് ര​ണ്ടു​കു​ട്ടി​ക​ള്‍ മ​രി​ച്ചി​രു​ന്നു. മ​താ​കു​ള​ത്തെ അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദി​ഖി​ന്‍റെ മ​ക്ക​ളാ​യ ലി​യാ​ന ഫാ​ത്തി​മ, ലു​ബാ​ന ഫാ​ത്തി​മ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വീ​ടി​ന് പി​ന്‍​ഭാ​ഗ​ത്ത് ഉ​യ​ര്‍​ന്ന് നി​ന്നി​രു​ന്ന ചെ​ങ്ക​ല്ലി​ന്‍റെ മ​തി​ല​ട​ക്കം കു​ട്ടി​ക​ള്‍ കി​ട​ന്ന മു​റി​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

ക​ന​ത്ത​മ​ഴ​യി​ല്‍ ചെ​ങ്കോ​ട്ട റെ​യി​ല്‍​വേ പാ​ത​യി​ലും മ​ണ്ണി​ടി​ഞ്ഞി​ട്ടു​ണ്ട്. അ​ച്ച​ന്‍​കോ​വി​ലാ​റ്റി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നാ​ല്‍ ന​ദീ​തീ​ര​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് ജാ​ഗ്ര​ത നി​ര്‍​ദേ​ശം ന​ല്‍​കി​. കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ടു​ക്കി​യി​ലെ അ​ട​ക്കം മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ രാ​ത്രി​കാ​ല യാ​ത്ര നി​രോ​ധി​ച്ചു.

തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യാ​ണ് പെ​യ്യു​ന്ന​ത്. പാ​ല​ക്കാ​ട് അ​ട്ട​പ്പാ​ടി​യി​ല്‍ ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ചു​ര​ത്തി​ല്‍ പ​ല​യി​ട​ത്തും മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി. കോ​ഴി​ക്കോ​ടും ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. ചാ​ലി​യാ​റി​ല്‍ ജ​ല​നി​ര​പ്പു​യ​ര്‍​ന്നു. ന​ഗ​ര​ത്തി​ല്‍ മാ​വൂ​ര്‍ റോ​ഡി​ലു​ള്‍​പ്പെ​ടെ വെ​ള്ളം ക​യ​റി.

പെരി​ങ്ങ​ല്‍​ക്കു​ത്ത് ഡാ​മി​ന്‍റെ വാ​ല്‍​വു​ക​ള്‍ തു​റ​ന്ന​തി​നാ​ല്‍ ചാ​ല​ക്കു​ടി പു​ഴ​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യാ​ണ്. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി​ത്തു​ട​ങ്ങി. ചാ​ല​ക്കു​ടി റെ​യി​ല്‍​വേ അ​ടി​പ്പാ​ത​യി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. പെ​രി​യാ​റി​ല്‍ ഒ​ഴു​ക്ക് വ​ര്‍​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് ആ​ലു​വ മ​ണ​പ്പു​റ​ത്തും വെ​ള്ളം ക​യ​റി. ശി​വ​ക്ഷേ​ത്ര​ത്ത​വും മു​ങ്ങി​യ നി​ല​യി​ലാ​ണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/4686/heavy-rain-3-deaths-in-state)