---
title: "പി ടി തോമസിനെയും മറികടന്ന് ഉമ; ഭൂരിപക്ഷം ഇരുപതിനായിരം കടന്നു"
english_title: "The majority crossed twenty thousand"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46892/the-majority-crossed-twenty-thousand"
published_at: "2022-06-03T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6299a9f1bce92_Screenshot_20220603_115420.jpg"
keywords: []
---

# പി ടി തോമസിനെയും മറികടന്ന് ഉമ; ഭൂരിപക്ഷം ഇരുപതിനായിരം കടന്നു

> **Lead Summary:** തൃക്കാക്കര: ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫിനെ അമ്പേ പരാജയപ്പെടുത്തി യുഡിഎഫ് മുന്നേറ്റം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പി ടി തോമസ് നേടിയതിനേക്കാൾ വൻ ഭൂരിപക്ഷത്തിലേക്കാണ് ഉമാ തോമസ് നീങ്ങുന്നത്. നിലവിൽ ഉമാ തോമസിന്റെ ഭൂരിപക്ഷം ഇരുപതിനായിരം കടന്നിട്ടുണ്ട്.

## Article Content

തൃക്കാക്കര: ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫിനെ അമ്പേ പരാജയപ്പെടുത്തി യുഡിഎഫ് മുന്നേറ്റം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പി ടി തോമസ് നേടിയതിനേക്കാൾ വൻ ഭൂരിപക്ഷത്തിലേക്കാണ് ഉമാ തോമസ് നീങ്ങുന്നത്. നിലവിൽ ഉമാ തോമസിന്റെ ഭൂരിപക്ഷം ഇരുപതിനായിരം കടന്നിട്ടുണ്ട്.

തൃക്കാക്കര നിയമസഭാ മണ്ഡലത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവുമുയർന്ന ഭൂരിപക്ഷമാണ് ഉമക്ക് ലഭിക്കുന്നത്.20,481 വോട്ടുകളുടെ ലീഡാണ് ഉമാ തോമസിന് ഇപ്പോഴുള്ളത്. 2021ൽ പി ടി തോമസിന് ലഭിച്ചത് 14,329 വോട്ടുകളുടെ ഭൂരിപക്ഷമാണ്. ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാകും നടക്കുകയെന്ന എൽഡിഎഫ് വിലയിരുത്തലൊക്കെ അട്ടിമറിച്ചുള്ള പ്രകടനമാണ് യുഡിഎഫ് കാഴ്ചവെച്ചത് ഇരുപത് ശതമാനത്തിന്റെ വോട്ട് വ്യത്യാസത്തിലാണ് മണ്ഡലത്തിൽ ഉമാ തോമസ് വിജയിക്കുന്നത്.

ഇത്തവണ പോളിംഗ് ശതമാനം കുറഞ്ഞപ്പോൾ യുഡിഎഫിന്റെ വോട്ട് വിഹിതം കുറയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ മണ്ഡലത്തിലെ ഒരു ബൂത്തിൽ പോലും ലീഡ് നേടാൻ എൽഡിഎഫിന് സാധിച്ചില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46892/the-majority-crossed-twenty-thousand)