---
title: " കണ്ണൂരിൽ എം.ഡി.എം.എ.യുമായി രണ്ടുപേർ പിടിയിൽ"
english_title: "Two arrested with MDMA in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46902/two-arrested-with-mdma-in-kannur"
published_at: "2022-06-03T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6299b891cee6a_Picsart_22-06-03_12-58-32-607.png"
keywords: []
---

#  കണ്ണൂരിൽ എം.ഡി.എം.എ.യുമായി രണ്ടുപേർ പിടിയിൽ

> **Lead Summary:**  **കണ്ണൂർ : **എം.ഡി.എം.എ.യുമായി രണ്ടുപേരെ കതിരൂർ പോലീസ് പിടികൂടി. തോട്ടുമ്മൽ ഉമ്മൻചിറയിലെ ഷംസീനയയിൽ വി.വി. ഷംസീർ , നാലാം മൈൽ സഹിനാസിൽ എൻ. ജാബിർ എന്നിവരെയാണ് അറസ്റ്റ്‌ ചെയ്തത്.

## Article Content

 **കണ്ണൂർ : **എം.ഡി.എം.എ.യുമായി രണ്ടുപേരെ കതിരൂർ പോലീസ് പിടികൂടി. തോട്ടുമ്മൽ ഉമ്മൻചിറയിലെ ഷംസീനയയിൽ വി.വി. ഷംസീർ , നാലാം മൈൽ സഹിനാസിൽ എൻ. ജാബിർ എന്നിവരെയാണ് അറസ്റ്റ്‌ ചെയ്തത്.

പൊന്ന്യം സറാമ്പിയിൽനിന്ന് കതിരൂർ എസ്.ഐ. രാജേഷ് ആയോടന്റെ നേതൃത്വത്തിൽ വാഹനപരിശോധന നടത്തിന്നതിനിടെയാണ് ഇവർ സഞ്ചരിച്ച സ്‌കൂട്ടറിൽനിന്ന്‌ എം.ഡി.എം.എ. കണ്ടെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരരെയും റിമാൻഡ് ചെയ്തു. സി.പി.ഒ.മാരായ മുഹമ്മദ്‌, മിതോഷ്‌, പ്രജിത്ത്‌ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46902/two-arrested-with-mdma-in-kannur)