---
title: "കർണാടകയിൽ ബസിന് തീപിടിച്ച് ഏഴ് പേർ വെന്തുമരിച്ചു "
english_title: "Seven killed in bus fire in Karnataka"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46918/seven-killed-in-bus-fire-in-karnataka"
published_at: "2022-06-03T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6299c1c5c11c8_images.jpeg"
keywords: []
---

# കർണാടകയിൽ ബസിന് തീപിടിച്ച് ഏഴ് പേർ വെന്തുമരിച്ചു 

> **Lead Summary:** **ബെംഗളൂരു: **കര്‍ണാടകയിലെ കര്‍ബുര്‍​ഗി ജില്ലയില്‍ ബസിന് തീപിടിച്ച്‌ ഏഴ് പേര്‍ വെന്തുമരിച്ചു. ഇന്ന് പുലര്‍ച്ചെ കമലാപുരയിലാണ് അപകടമുണ്ടായത്.

## Article Content

**ബെംഗളൂരു: **കര്‍ണാടകയിലെ കര്‍ബുര്‍​ഗി ജില്ലയില്‍ ബസിന് തീപിടിച്ച്‌ ഏഴ് പേര്‍ വെന്തുമരിച്ചു. ഇന്ന് പുലര്‍ച്ചെ കമലാപുരയിലാണ് അപകടമുണ്ടായത്.

സ്വകര്യ ബസും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് പിന്നാലെ ബസിന് തീപിടിക്കുകയായിരുന്നു. ​ ഗോവയില്‍ നിന്ന് ഹൈദരബാദിലേക്ക് പോവുകയായിരുന്ന ബസില്‍ 29 യാത്രക്കാരാണ് ഉണ്ടായിരുന്നത്. 22 പേരെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ബസ് പൂര്‍ണ്ണമായും കത്തിനശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46918/seven-killed-in-bus-fire-in-karnataka)