---
title: "ഐപിഎൽ മത്സര ഫലം ഒത്തുകളിയെന്ന് ഗുരുതര ആരോപണം: സുബ്രഹ്മണ്യൻ സ്വാമി "
english_title: "Subramanian Swamy says IPL match result is a match"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46921/subramanian-swamy-says-ipl-match-result-is-a-match"
published_at: "2022-06-03T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6299c2ec27230_Screenshot_20220603_133619.jpg"
keywords: []
---

# ഐപിഎൽ മത്സര ഫലം ഒത്തുകളിയെന്ന് ഗുരുതര ആരോപണം: സുബ്രഹ്മണ്യൻ സ്വാമി 

> **Lead Summary:** ഐപിഎൽ മത്സര ഫലങ്ങൾ ഒത്തുകളിയാണെന്ന ഗുരുതര ആരോപണവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. മത്സരഫലങ്ങൾ മുൻകൂട്ടി തീരുമാനിക്കപ്പെട്ടതാണ്. ഒത്തുകളിയെ കുറിച്ച് രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസികൾക്ക് അറിയാമെങ്കിലും ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാ ബിസിസിഐ തലപ്പത്ത് ഇരിക്കുന്നിടത്തോളം കാലം സർക്കാർ അന്വേഷണം നടത്തില്ലെന്ന് സ്വാമി ട്വീറ്റ് ചെയ്തു.

## Article Content

ഐപിഎൽ മത്സര ഫലങ്ങൾ ഒത്തുകളിയാണെന്ന ഗുരുതര ആരോപണവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. മത്സരഫലങ്ങൾ മുൻകൂട്ടി തീരുമാനിക്കപ്പെട്ടതാണ്. ഒത്തുകളിയെ കുറിച്ച് രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസികൾക്ക് അറിയാമെങ്കിലും ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാ ബിസിസിഐ തലപ്പത്ത് ഇരിക്കുന്നിടത്തോളം കാലം സർക്കാർ അന്വേഷണം നടത്തില്ലെന്ന് സ്വാമി ട്വീറ്റ് ചെയ്തു.

ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസും രാജസ്ഥാൻ റോയൽസും തമ്മിലാണ് ഏറ്റുമുട്ടിയത്. മത്സരം കാണുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സ്‌റ്റേഡിയത്തിലേക്ക് എത്തിയിരുന്നു.

ഈ വർഷാവസാനം നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ഐപിഎൽ വിജയത്തിലൂടെ നേട്ടമുണ്ടാക്കാൻ ബിജെപി ശ്രമിക്കുന്നതായി നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു.

ഫൈനലിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 131 റൺസ് വിജയലക്ഷ്യം ഹാർദിക് പാണ്ഡ്യ നയിച്ച ഗുജറാത്ത് ടൈറ്റൻസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. ടോസ് നേടിയിട്ടും ബാറ്റിംഗ് തെരഞ്ഞെടുത്ത സഞ്ജു സാംസണിന്റെ തീരുമാനത്തെ പോലും ഒത്തുകളിയായി ചിലർ ആരോപിച്ചിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46921/subramanian-swamy-says-ipl-match-result-is-a-match)