---
title: "പയ്യന്നൂർ മണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ പുരോഗതിക്കായി അക്കാദമിക ശില്പശാല സംഘടിപ്പിച്ചു"
english_title: "Organized academic workshop"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46933/organized-academic-workshop"
published_at: "2022-06-03T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6299d2ee6bd59_Picsart_22-06-03_14-51-52-656.png"
keywords: []
---

# പയ്യന്നൂർ മണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ പുരോഗതിക്കായി അക്കാദമിക ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** പയ്യന്നൂർ മണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ പുരോഗതിക്കായി അക്കാദമിക ശില്പശാല സംഘടിപ്പിച്ചു. പയ്യന്നൂർ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടന്ന ശില്പശാല ടി.ഐ മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

## Article Content

പയ്യന്നൂർ മണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ പുരോഗതിക്കായി അക്കാദമിക ശില്പശാല സംഘടിപ്പിച്ചു. പയ്യന്നൂർ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടന്ന ശില്പശാല ടി.ഐ മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

 പയ്യന്നൂർ മണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ വികസനം ലക്ഷ്യമാക്കി കൊണ്ടുള്ള വൈവിധ്യമാർന്ന നിരവധി പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് ടി.ഐ മധുസൂദനൻ എം.എൽ.എ ശില്പശാല ഉൽഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.

നഗരസഭാ ചെയർപെഴ്സൺ കെ.വി.ലളിത, റിട്ട. ഡയറ്റ് പ്രിൻസിപ്പാൾ എം.ബാലൻ, കെ.കെ.സുരേഷ് കുമാർ , ടി.പി. അശോകൻ എന്നിവർ നേതൃത്വം നൽകി.രണ്ട് ദിവസങ്ങളിലായി പയ്യന്നൂർ പി.ഡബ്ലു.ഡി. ഗസ്റ്റ് ഹൗസിൽ വെച്ച് നടക്കുന്ന ശില്പശാലയിൽ പ്രീ പ്രൈമറി, എൽ.പി , യു.പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി, കോളേജ് തലങ്ങളിൽ പ്രവർത്തിക്കുന്ന മുപ്പതോളം വിദ്യാഭ്യാസ വിചക്ഷണർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46933/organized-academic-workshop)