---
title: "ഉളിക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് എം.എൽ.എ വക ബസ്"
english_title: "MLA bus for Ulikkal Govt. Higher Secondary School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/46938/mla-bus-for-ulikkal-govt-higher-secondary-school"
published_at: "2022-06-03T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6299d7ec57256_Picsart_22-06-03_15-12-57-051.jpg"
keywords: []
---

# ഉളിക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് എം.എൽ.എ വക ബസ്

> **Lead Summary:**  ഉളിക്കൽ: ഉളിക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളുടെ സൗകര്യം കണക്കിലെടുത്ത് സജീവ് ജോസഫ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ബസ് ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

 ഉളിക്കൽ: ഉളിക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളുടെ സൗകര്യം കണക്കിലെടുത്ത് സജീവ് ജോസഫ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ബസ് ഉദ്ഘാടനം നിർവ്വഹിച്ചു.

എം.എൽ.എയുടെ ഫണ്ടിൽ നിന്നും ആദ്യമായി അനുവദിച്ച പദ്ധതിയാണിത്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ലിസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലിസി.ഒ .എസ്, രതീഭായ് ഗോവിന്ദൻ, പി.കെ ഗിരി, റോയ് പുളിക്കൽ, ബിന്ദുസജി, വാസന്തി കെ ലോറൻസ്, മുഹമ്മദ് പി പി എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/46938/mla-bus-for-ulikkal-govt-higher-secondary-school)